ആദ്യം യുഎസിന്റെ മിസൈൽ, ഇപ്പോൾ ബ്രിട്ടന്റേതും; റഷ്യയുടെ ഭീഷണി കൂസാതെ യുക്രെയ്നിന്റെ ആക്രമണം

ആണവയുദ്ധമുണ്ടാകുമെന്നുള്ള റഷ്യൻ മുന്നറിയിപ്പിന് പിന്നാലെ കൂടിയാണ് ആക്രമണം

കീവ്: റഷ്യക്ക് നേരെ യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ കൊണ്ടുള്ള ആക്രമണത്തിന് പിന്നാലെ ബ്രിട്ടന്റെ 'സ്റ്റോം ഷാഡോ'യും തൊടുത്തുവിട്ട് റഷ്യ. പാശ്ചാത്യരാജ്യങ്ങളുടെ മിസൈലുകൾ വിന്യസിച്ചാൽ ആണവയുദ്ധമുണ്ടാകുമെന്നുള്ള റഷ്യൻ മുന്നറിയിപ്പിന് പിന്നാലെ കൂടിയാണ് ആക്രമണം.

ബ്രിട്ടന്റെ കൂടെ അനുമതിയോടെയായിരുന്നു ഈ ആക്രമണമെന്നാണ് വിവരം. ഉത്തര കൊറിയൻ സൈനികരെയും റഷ്യ യുദ്ധത്തിന് വിന്യസിച്ചതോടെ,റഷ്യ - യുക്രെയ്ൻ സംഘർഷം മറ്റൊരു തലത്തിലേക്ക് ഉയർന്നിരുന്നു. ഇതോടെയാണ് യുക്രെയ്ൻ നാറ്റോ രാജ്യങ്ങളുടെയും സഹായം തേടിയത്.

Also Read:

International
കേന്ദ്ര സർക്കാർ ഉദ്യോഗസ്ഥർക്ക് കോടിക്കണക്കിന് ഡോളറിന്റെ കൈക്കൂലി വാഗ്ദാനം; അദാനിക്കെതിരെ കുറ്റം ചുമത്തി യുഎസ്

കഴിഞ്ഞ ദിവസം യുക്രെയ്ൻ, യുഎസ് നിർമിത ബാലിസ്റ്റിക് മിസലുകൾ പ്രയോഗിച്ചതോടെ റഷ്യ തങ്ങളുടെ യുദ്ധ നിലപാടുകളിൽ അയവ് വരുത്തിയിരുന്നു. ആണവ ആക്രമണം ഉണ്ടായാൽ മാത്രമേ തങ്ങളും ആണവായുധം പ്രയോഗിക്കുകയുള്ളൂ എന്നതായിരുന്നു റഷ്യയുടെ മുൻ നയം. എന്നാൽ യുഎസ് ബാലിസ്റ്റിക്ക് മിസൈലുകൾ യുക്രെയ്ൻ റഷ്യക്കെതിരെ പ്രയോഗിച്ചതോടെ, ആ നയം തിരുത്താൻ പുടിൻ നിർബന്ധിതനാകുകയായിരുന്നു.

Also Read:

International
വടക്കൻ ഗാസയില്‍ ഇസ്രയേല്‍ ആക്രമണം; 88 പേർ കൊല്ലപ്പെട്ടു

യുക്രെയിനിന്റെ പക്കൽ യുഎസ്, ബ്രിട്ടൻ, ഫ്രഞ്ച് മിസൈലുകൾ അനവധിയുണ്ട്. വരും ദിവസങ്ങളിൽ റഷ്യക്കെതിരെ ഇവ പ്രയോഗിക്കാനാണ് യുക്രെയ്ൻ പദ്ധതി. ഈ നീക്കത്തെ പാശ്ചാത്യരാജ്യങ്ങൾ നേരിട്ട് തങ്ങളുമായി ഏറ്റുമുട്ടുന്നതായിട്ടാണ് റഷ്യ നോക്കിക്കാണുന്നത്. ഇതോടെയാണ് രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനും നേരെയുണ്ടാകുന്ന ഏതാക്രമണത്തിനും പകരമായി, ആണവായുധം പ്രയോഗിക്കാമെന്ന തീരുമാനത്തിലേക്ക് റഷ്യ എത്തിയത്.

ആണവശക്തിയല്ലാത്ത രാജ്യത്തിന് നേരെയും ആണവായുധം പ്രയോഗിക്കാം എന്നത് കൂടിയാണ് പുതിയ റഷ്യൻ നയം. 2020ലെ റഷ്യൻ നയമാണ് ഇതോടെ തിരുത്തപ്പെട്ടത്. ലോകത്തിന്റെ 88 ശതമാനത്തോളം അണവായുധങ്ങളും റഷ്യയുടെയും യുഎസിന്റേയും കൈകളിലായതിനാൽ, റഷ്യ - യുക്രെയ്ൻ യുദ്ധം ഒരു 'പ്രോക്സി' യുദ്ധമായി മാറുമോ എന്ന ആശങ്ക ഇതോടെ നിലനിൽക്കുകയാണ്.

Content Highlights: Ukraine uses storm shadow missle despite russias warnings

To advertise here,contact us