ഡോണാൾഡ് ട്രംപിന് ആശ്വാസം; തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസ് റദ്ദാക്കി

കേസുകൾ പിൻവലിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി

ന്യൂയോർക്ക്: അമേരിക്കൻ നിയുക്ത പ്രസിഡൻറ് ഡോണാൾഡ് ട്രംപിനെതിരായ ക്രിമിനൽ കേസുകൾ റദ്ദാക്കി. കേസുകൾ പിൻവലിക്കണമെന്ന് സ്പെഷ്യൽ പ്രോസിക്യൂട്ടർ ജാക്ക് സ്മിത്ത് ആവശ്യപ്പെട്ടതിനെ തുടർന്നാണ് നടപടി. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ ശ്രമിച്ച കേസാണ് റദ്ദാക്കിയത്. നേരത്തെ ജനുവരി 20 ന് പുതിയ പ്രസിഡൻ്റിനായി സ്ഥാനം ഒഴിയുന്നതിന് മുമ്പ് 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ഡൊണാൾഡ് ട്രംപ് ഗൂഢാലോചന നടത്തിയെന്ന നാല് ആരോപണങ്ങൾ തള്ളിക്കളയാനായിരുന്നു പ്രത്യേക അഭിഭാഷകൻ ജാക്ക് സ്മിത്ത് തിങ്കളാഴ്ച ഫെഡറൽ ജഡ്ജിയോട് ആവശ്യപ്പെട്ടിരുന്നത്. സിറ്റിംഗ് പ്രസിഡൻ്റുമാരെ പ്രോസിക്യൂട്ട് ചെയ്യാൻ കഴിയില്ലെന്ന അമേരിക്കയുടെ ദീർഘകാല നയം അനുസരിച്ച് ട്രംപിനെ ഇനി വിചാരണ ചെയ്യാൻ കഴിയില്ലെന്ന അമേരിക്കൻ ജസ്റ്റിസ് ഡിപ്പാർട്ട്‌മെൻ്റിൻ്റെ വിലയിരുത്തലിൻ്റെ അടിസ്ഥാനത്തിലാണ് ഈ നീക്കമെന്നാണ് റിപ്പോർട്ട്.

വിഷയത്തിൽ പ്രതികരണവുമായി ഡൊണാൾഡ് ട്രംപ് രം​​ഗത്തെത്തി. നീതിന്യായ വ്യവസ്ഥയെ ആയുധമാക്കുന്നത് ഉടൻ അവസാനിപ്പിക്കണമെന്നായിരുന്നു ട്രംപിൻ്റെ ആവശ്യം. "അമേരിക്കയെ വീണ്ടും മഹത്തരമാക്കുന്ന വലിയ ജനവിധിയോടെ അമേരിക്കൻ ജനത പ്രസിഡൻ്റ് ട്രംപിനെ വീണ്ടും തിരഞ്ഞെടുത്തു. ട്രംപിനെതിരായ ഭരണഘടനാ വിരുദ്ധമായ ഫെഡറൽ കേസുകൾ അവസാനിപ്പിക്കാനുള്ള ട്രംപിൻ്റെ ഇന്നത്തെ തീരുമാനം നിയമവാഴ്ചയുടെ വലിയ വിജയമാണ്. അമേരിക്കൻ ജനതയും പ്രസിഡൻ്റ് ട്രംപും നമ്മുടെ നീതിന്യായ വ്യവസ്ഥയെ രാഷ്ട്രീയ ആയുധമാക്കുന്ന നടപടി ഉടനടി അവസാനിപ്പിക്കാൻ ആഗ്രഹിക്കുന്നു, രാജ്യത്തെ ഒന്നിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, എന്നായിരുന്നു ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ സ്റ്റീവൻ ചിയുങ് പ്രതികരിച്ചത്.

Also Read:

National
'ഫെമിനിസ്റ്റ് യുവതി വരനെ തേടുന്നു; 20 ഏക്കര്‍ ഫാമും ബംഗ്ലാവും ഉള്ളവര്‍ക്ക് മുന്‍ഗണന'

നേരത്തെ പ്രസിഡൻ്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കാനെത്തിയപ്പോൾ 2020ലെ കേസ് ട്രംപ് നേരിടുന്ന ഏറ്റവും ​ഗുരുതരമായ നിയമപരമായ ഭീഷണി എന്ന നിലയിലാണ് വിലയിരുത്തപ്പെട്ടിരുന്നത്. പ്രസിഡൻ്റായിരിക്കെ ചെയ്ത കാര്യങ്ങൾ പ്രോസിക്യൂഷന് ബാധകമല്ലെന്ന വാദം ഉന്നയിച്ചായിരുന്നു ട്രംപ് ഈ കേസുകളെ കോടതിയിൽ നേരിട്ടത്. ഇതിന് പിന്നാലെ മുൻ പ്രസിഡൻ്റുമാർക്ക് പ്രോസിക്യൂഷനിൽ നിന്ന് വിശാലമായ പ്രതിരോധം ഉണ്ടെന്ന് കഴിഞ്ഞ ജൂലൈയിൽ യുഎസ് സുപ്രീം കോടതി ചൂണ്ടിക്കാണിച്ചു. കുറ്റപത്രത്തിലെ ആരോപണങ്ങളിൽ കഴമ്പുണ്ടോയെന്ന് നി‍ർണ്ണയിക്കാനും ഉണ്ടെങ്കിൽ വിചാരണ തുടരാനും യുഎസ് ജില്ലാ ജഡ്ജി താന്യ ചുട്കനോട് യുഎസ് സുപ്രീം കോടതി നി‍ർദ്ദേശിച്ചിരുന്നു.

Content Highlight: Jack Smith asked the court to drop election intereference charge against Donald Trump

To advertise here,contact us