കാലിഫോർണിയയിൽ ഭൂചലനം

ഉടൻ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു

വാഷിംഗ്ടൺ: അമേരിക്കൻ നഗരമായ കാലിഫോർണിയയിൽ വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 7.0 രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.

ഒറിഗൺ അതിർത്തിക്ക് സമീപമുള്ള ഫെൻഡെയ്ൽ പ്രദേശത്തു വ്യാഴാഴ്ച രാത്രിയാണ് ഭൂചലനമുണ്ടായത്. ഉടൻ സുനാമി മുന്നറിയിപ്പ് നൽകുകയും ചെയ്തു. പ്രഭവകേന്ദ്രത്തിൽ നിന്ന് 300 കിലോമീറ്റർ ചുറ്റളവിലുള്ള നഗരങ്ങളിലായിരുന്നു സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നത്. പിന്നീട് ഇത് പിൻവലിക്കുകയും ചെയ്തു.

Content Highlights: Earthquake of 7.0 hits california

To advertise here,contact us