അഫ്ഗാനിസ്ഥാനില്‍ ചാവേര്‍ ബോംബ് സ്‌ഫോടനം; താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉന്നത നേതാവാണ് ഹഖാനി

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ ചാവേല്‍ ബോംബ് സ്‌ഫോടനത്തില്‍ താലിബാന്‍ മന്ത്രിയും അംഗരക്ഷകരും കൊല്ലപ്പെട്ടു. താലിബാന്‍ അഭയാര്‍ത്ഥി മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനിയും മൂന്ന് അംഗരക്ഷകരുമാണ് കൊല്ലപ്പെട്ടത്.

Also Read:

Kollam
മകളെ കണ്ട് കെട്ടിപ്പിടിച്ച് കരഞ്ഞ് പത്മരാജൻ; ചേർത്തുപിടിച്ച് അനിലയുടെ അമ്മ; തെളിവെടുപ്പിനിടെ നാടകീയ രംഗങ്ങൾ

ബുധനാഴ്ച കാബൂളിലെ അഭയാര്‍ത്ഥി മന്ത്രാലയ കോമ്പൗണ്ടിലാണ് സ്‌ഫോടനമുണ്ടായത്. കാബൂളില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തില്‍ മന്ത്രി ഖലീല്‍ റഹ്‌മാന്‍ ഹഖാനി കൊല്ലപ്പെട്ടതായി ആഭ്യന്തര മന്ത്രാലയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ വീണ്ടും അധികാരത്തിലെത്തിയ ശേഷം കൊല്ലപ്പെടുന്ന ഉന്നത നേതാവാണ് ഹഖാനി.

അഫ്ഗാനിസ്ഥാനിലെ പ്രബല തീവ്രവാദ സംഘടനകളിലൊന്നായ ഹഖാനി നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകന്‍ ജലാലുദ്ദീന്‍ ഹഖാനിയുടെ സഹോദരനാണ് ഖലീല്‍ ഹഖാനി. താലിബാനെ വീണ്ടും അധികാരത്തിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചവരില്‍ ഒരാളാണ് അദ്ദേഹം. 2021 ല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് വിദേശസേന പിന്‍വാങ്ങിയതിന് ശേഷമാണ് ഹഖാനി താലിബാന്റെ ഇടക്കാല സര്‍ക്കാരില്‍ മന്ത്രിയാകുന്നത്.

Content Highlights- Taliban refugee minister khalil haqqani killed in bomb explosion

To advertise here,contact us