ഓപ്പൺ എഐയെ വിമർശിച്ച് മാസങ്ങൾക്ക് മുൻപ് വെളിപ്പെടുത്തൽ; ഇന്ത്യൻ വംശജനായ മുൻ ജീവനക്കാരൻ മരിച്ച നിലയിൽ

ഓപ്പൺ എഐക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സുചിർ ബാലാജി രം​ഗത്തെത്തിയിരുന്നു

കാലിഫോർണിയ: ഇന്ത്യൻ വംശജനും ഓപ്പൺ എ ഐയിലെ മുൻ ​ഗവേഷകനുമായ സുചിർ ബാലാജിയെ (26) സാൻഫ്രാൻസിസ്കോയിലെ അപ്പാർട്ട്മെൻ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. നവംബർ 26നായിരുന്നു സംഭവം. എന്നാൽ മരണ വിവരം പുറത്തറിയുന്നത് ഇപ്പോഴാണ്. സുചിറിന്റെ മരണം ആത്മഹത്യയാണെന്നാണ് സാൻഫ്രാൻസിസ്കോ പൊലീസ് പറയുന്നത്. സുചിറുമായി ബന്ധപ്പെടാൻ കഴിയുന്നില്ലെന്ന് സുഹൃത്തുക്കളും സഹപ്രവർത്തകരും പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത് എന്നാണ് റിപ്പോർട്ടുകൾ.

Also Read:

National
അല്ലു പുറത്തിറങ്ങിയത് ജയിലിന്റെ പിന്‍ഗേറ്റിലൂടെ; ആദ്യം എത്തിയത് ഗീത ആര്‍ട്‌സില്‍

2023 ഒക്ടോബറിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭീമനായ ഓപ്പൺ എഐക്കെതിരെ ​ഗുരുതര ആരോപണങ്ങളുമായി സുചിർ ബാലാജി രം​ഗത്തെത്തിയിരുന്നു. കമ്പനിയുടെ എ ഐ മോഡലുകൾ ഗുരുതരമായ പകർപ്പവകാശ ലംഘനങ്ങൾ നടത്തുന്നു എന്നായിരുന്നു സുചിറിന്റെ ആരോപണം. എഐ പ്രോഗ്രാമായ ചാറ്റ് ജിപിടിയെ പരിശീലിപ്പിക്കുന്നതിന് കൃത്യമായ അനുമതി കമ്പനി നേടിയിരുന്നില്ലെന്നും സുചിർ ദേശീയ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു. ചാറ്റ് ജിപിടി പോലുള്ള സാങ്കേതിക വിദ്യകൾ ​ദോഷകരമാണെന്നും സുചിർ ചൂണ്ടിക്കാട്ടിയിരുന്നു. ഓപ്പൺ എഐയിലെ ജോലി ഓഗസ്റ്റിൽ രാജിവെച്ചതിന് പിന്നാലെയായിരുന്നു വിമർശനം.

Also Read:

International
ചരിത്രത്തിലെ ഏറ്റവും വലിയ നാടുകടത്തലിന് ഒരുങ്ങി ഡൊണാൾഡ് ട്രംപ്; 18,000 ഇന്ത്യക്കാരെ ബാധിക്കും

I recently participated in a NYT story about fair use and generative AI, and why I'm skeptical "fair use" would be a plausible defense for a lot of generative AI products. I also wrote a blog post (https://t.co/xhiVyCk2Vk) about the nitty-gritty details of fair use and why I…

സുചിറിന്റെ വെളിപ്പെടുത്തൽ വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.എഐയുടെ മോശം വശത്തെ കുറിച്ചുളള ആശങ്കൾ പലരും പങ്കുവെച്ചിരുന്നു. സോഷ്യൽ മീഡ‍ിയയിൽ വിഷയം ആളിക്കത്തിയതിന് പിന്നാലെ പ്രോഗ്രാമർമാരും പത്രപ്രവർത്തകരും അടക്കം ഓപ്പൺ എഐക്കെതിരെ പകർപ്പവകാശ ലംഘനത്തിന് കേസുകൾ ഫയൽ ചെയ്തിരുന്നു.

Content Highlights: Former OpenAI Researcher Suchir Balaji Died at San Francisco apartment

To advertise here,contact us