കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ച് റഷ്യ; സൗജന്യമായി ജനങ്ങളിലേക്ക് എത്തും; റിപ്പോർട്ട്

രാജ്യം കാന്‍സര്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ വര്‍ഷാദ്യം മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

മോസ്‌കോ: കാന്‍സറിനെ ചെറുക്കാന്‍ റഷ്യ വാക്‌സിന്‍ വികസിപ്പിച്ചതായി റിപ്പോര്‍ട്ട്. റഷ്യന്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതൊരു എംആര്‍എന്‍എ വാക്‌സിന്‍ ആണെന്നും രോഗികള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യമന്ത്രാലയം റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.

നിരവധി റിസര്‍ച്ച് സെന്ററുകളുടെ പങ്കാളിത്തത്തോടെ വികസിപ്പിച്ചെടുത്ത വാക്‌സിന്‍ 2025 തുടക്കത്തില്‍ വിതരണം ചെയ്യും. വാക്‌സിന്‍ ട്യൂമര്‍ വളര്‍ച്ച തടയുന്നതിനെപ്പം ശരീരത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് കാന്‍സര്‍ സെല്ലുകള്‍ പടരുന്നത് ഇല്ലാതാക്കുമെന്നും പ്രീ ക്ലിനിക്കല്‍ ടെസ്റ്റില്‍ തെളിഞ്ഞെന്നും ഗാമലേയ ദേശീയ റിസര്‍ച്ച് സെന്റര്‍ ഓഫ് എപിഡെമിയോളജി ആന്റ് മൈക്രോബയോളജി ഡയറക്ടര്‍ വാര്‍ത്താ ഏജന്‍സിയോട് പ്രതികരിച്ചു.

രാജ്യം കാന്‍സര്‍ വാക്‌സിന്‍ നിര്‍മ്മിക്കുന്നതിന്റെ അവസാനഘട്ടത്തിലാണെന്ന് പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിന്‍ ഈ വർഷത്തിൻ്റെ തുടക്കത്തിൽ മാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു.

Content Highlights: Russia develops new mRNA vaccine against cancer Report

To advertise here,contact us