കസാക്കിസ്ഥാനിൽ യാത്രാവിമാനം പൊട്ടിത്തെറിച്ച് അഗ്നിഗോളമായി; 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്ന് വിവരം

വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്

അസ്താന: കസാക്കിസ്ഥാനിലെ അക്തൗ പ്രദേശത്ത് യാത്രാവിമാനം തകർന്നുവീണ് അപകടം. റഷ്യയിലേക്ക് തിരിച്ച വിമാനമാണ് പൊട്ടിത്തെറിച്ച് തകർന്നുവീണത്. വിമാനത്തിൽ 110 യാത്രക്കാർ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.

ആറ് യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടുവെന്ന് കസാക്കിസ്ഥാന്‍ അധികൃതര്‍ അറിയിച്ചു. യാത്രക്കാരെ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ബാകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട വിമാനം ഗ്രോസ്‌നിയിലെ കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു.

Also Read:

National
ഇൻ്റർനെറ്റ് ഡാറ്റ ഓപ്ഷണൽ; ഇനി വോയ്‌സ് കോളുകൾക്കും സന്ദേശങ്ങൾക്കും മാത്രമായി റീചാർജ് പ്ലാനുകൾ

എയര്‍പോര്‍ട്ടിന് സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്. നിരവധി തവണ ആകാശത്ത് വലംവെച്ച വിമാനം അടിയന്തര ലാന്റിംഗിന് നിര്‍ദേശം നല്‍കിയെങ്കിലും തകരുകയായിരുന്നു. 4K-AZ65 എന്ന രജിസ്‌ട്രേഷനിലുള്ള എയര്‍ക്രാഫ്റ്റ് ആണ് തകര്‍ന്നത്.

Content Hoghlights: plane with 110 people onboatrd crashed at kazakhsthan

To advertise here,contact us