ദക്ഷിണകൊറിയയിൽ ലാൻഡിങ്ങിനിടെ വിമാനം തെന്നിമാറി, തീപിടിച്ചു; 28 പേർക്ക് ദാരുണാന്ത്യം

വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ ശേഷം മതിലിൽ ഇടിക്കുകയായിരുന്നു

സിയോൾ: ദക്ഷിണകൊറിയയിൽ വിമാനം ലാൻഡ് ചെയ്യുന്നതിനിടെയുണ്ടായ അപകടത്തിൽ 28 പേർക്ക് ദാരുണാന്ത്യം. ലാൻഡ് ചെയ്യുന്നതിനിടെ വിമാനം റൺവേയിൽ നിന്നും തെന്നിമാറിയതാണ് അപകടത്തിന് കാരണം. ജീവനക്കാരുൾപ്പെടെ 181 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത് എന്ന് ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

ദക്ഷിണകൊറിയയിൽ മുവാൻ ഇന്റർനാഷണൽ എയർപോർട്ടിൽ വിമാനം റൺവേയിൽ നിന്ന് തെന്നിമാറിയ ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. ബാങ്കോക്കിൽ നിന്നും മടങ്ങുകയായിരുന്ന ജെജു എയർവിമാനമാണ് അപകടത്തിൽപ്പെട്ടത്. വിമാനത്തിന്റെ പിൻഭാ​ഗത്ത് കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാനുള്ള പ്രവർത്തനങ്ങൾ പുരോ​ഗമിക്കുകയാണെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Also Read:

National
ലോക്കോ പൈലറ്റുമാർക്ക് തുടർച്ചയായി രാത്രി ഡ്യൂട്ടി നൽകിയാൽ നടപടി; വിശ്രമം അനുവദിക്കണമെന്ന് റെയിൽവേ

ലാൻഡിങ്ങിനിടെ പക്ഷിയെ ഇടിച്ചതാകാം അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നി​ഗമനം. അപകടത്തിൻ്റെ ക്യാമറ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്നും തെന്നിമാറുന്നതും പിന്നാലെ മതിലിൽ ഇടിച്ച് തീഗോളമാകുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.

BREAKING: New video shows moment Boeing 737-800 plane carrying 181 people onboard crashes at Muan International Airport in South Korea. pic.twitter.com/konxWBpnWy

ദിവസങ്ങൾക്ക് മുൻപാണ് അസർബൈജാനിൽ വിമാനപകടത്തിൽ 38 പേർ മരിച്ചത്. പൈലറ്റുൾപ്പെടെയുള്ള ജീവനക്കാർ അപകടത്തിൽ മരിച്ചിരുന്നു. ബകുവില്‍ നിന്ന് റഷ്യയിലെ ഗ്രോസ്‌നിയിലേക്ക് പുറപ്പെട്ട അസർബൈജാൻ എയർലൈൻസ് വിമാനമാണ് ബുധനാഴ്ച തകര്‍ന്നു നിലംപതിച്ചത്. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്നാണ് വിമാനം ഗ്രോസ്‌നിയില്‍ നിന്ന് വഴിതിരിച്ചുവിട്ടിരുന്നു. അക്തൗ വിമാനത്താവളത്തിലേക്കാണ് വഴിതിരിച്ചുവിട്ടത്. അപകടത്തിന് മുമ്പ് വിമാനം പല തവണ ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചുവെങ്കിലും പരാജയപ്പെടുകയായിരുന്നു. ഇതിന് പിന്നാലെയാണ് വിമാനം നിലത്ത് ഇടിച്ചിറക്കിയത്. 72 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.

Content Highlight: Plane Crash in south korea; 28 died of 181 passengers

To advertise here,contact us