ഇന്ത്യന്‍ ടെക്കിയുടെ ഒരു ദിവസത്തെ ശമ്പളം 48 കോടി; പ്രതിവര്‍ഷം സമ്പാദിക്കുന്നത് 17,500 കോടി

2010ലാണ് ക്വാണ്ടം സ്‌കേപ്പ് എന്ന ഇലക്ട്രോണിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കമ്പനി ജഗ്ദീപ് സിങ് തുടങ്ങിയത്

കാലിഫോര്‍ണിയ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ ശമ്പളം വാങ്ങുന്നവരുടെ പട്ടികയില്‍ ഇടം പിടിച്ച് ഒരു ഇന്ത്യക്കാരന്‍. മുന്‍നിര ഇലക്‌ട്രോണിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കമ്പനിയായ ക്വാണ്ടം സ്‌കേപ്പിന്റെ സ്ഥാപകനും മേധാവിയുമായ ജഗ്ദീപ് സിങ് ഒരൊറ്റ ദിവസം കൊണ്ട് സമ്പാദിച്ചുകൂട്ടുന്നത് 48 കോടിയാണത്രേ. ഇദ്ദേഹത്തിന്റെ വാര്‍ഷിക വരുമാനം 17,500 കോടിയും. ടൈംസ് ഓഫ് ഇന്ത്യയാണ് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്.

Also Read:

Kerala
ശ്വാസതടസം വില്ലനായെത്തി; മനക്കരുത്തോടെ മത്സരത്തിനെത്തി; ഓടക്കുഴൽ മത്സരത്തിൽ വിജയം നേടി ശ്രീവിദ്യ

15 വര്‍ഷങ്ങള്‍ക്ക് മുന്‍പ് 2010ലാണ് കാലിഫോര്‍ണിയ ആസ്ഥാനമായി ക്വാണ്ടം സ്‌കേപ്പ് എന്ന ഇലക്ട്രോണിക് വെഹിക്കിള്‍ ബാറ്ററി നിര്‍മാണ കമ്പനി ജഗ്ദീപ് സിങ് തുടങ്ങിയത്. നിരവധി പ്രതിബന്ധങ്ങള്‍ തരണം ചെയ്ത ജഗ്ദീപ് സിങിന് പിന്നീടങ്ങോട്ട് വെച്ചടി കയറ്റമായിരുന്നു. ബാറ്ററി സാങ്കേതിക വിദ്യയിലായിരുന്നു കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. നിലവില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് വേണ്ടി സോളിഡ് ബാറ്ററികള്‍ നിര്‍മിക്കുകയാണ് ക്വാണ്ടം സ്‌കേപ്പ്. സുരക്ഷിതവും വേഗത്തില്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കുന്നതുമാണ് സോളിഡ്-സ്റ്റേറ്റ് ബാറ്ററികള്‍. ദ്രവ ഇലക്ട്രോലൈറ്റുകള്‍ ഉപയോഗിച്ചുള്ള ലിഥിയം-അയണ്‍ ബാറ്ററിയില്‍ നിന്ന് വ്യത്യസ്തമാണ് ഇതിന്റെ പ്രവര്‍ത്തനം. കൂടുതല്‍ ഊര്‍ജം സംഭരിക്കാന്‍ കഴിയുന്ന ഇത്തരം ബാറ്ററികള്‍ വാഹനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമാണ്. ബില്‍ഗേറ്റ്‌സ്, വോക്‌സ് വാഗണ്‍ പോലുള്ള നിക്ഷേപകരും ക്വാണ്ടം സ്‌കേപ്‌സിന് ഒപ്പമുണ്ട്.

2024 ല്‍ ജഗ്ദീപ് ക്വാണ്ടം സ്‌കേപ്പിന്റെ സിഇഒ സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ കമ്പനി ബോര്‍ഡ് ചെയര്‍മാനാണ് അദ്ദേഹം. സ്റ്റാന്‍ഫോര്‍ഡ് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിടെക് ബിരുദം കരസ്ഥമാക്കിയ ജഗ്ദീപ് സിങ്കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും സ്വന്തമാക്കി. എച്ച്പി, സണ്‍ മൈക്രോസിസ്റ്റംസ് എന്നീ വന്‍കിട സ്ഥാപനങ്ങളില്‍ കരിയര്‍ തുടങ്ങിയ സിങ് പിന്നീട് സ്റ്റാര്‍ട്ടപ്പുകളിലേക്ക് ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു.

Content Highlights- This Indian-Origin Techie Earns 48 Crore A Day

To advertise here,contact us