ക്യൂബ വീണ്ടും ഭീകരവാദ പട്ടികയിൽ; ബൈഡൻ്റെ 78 ഉത്തരവുകൾ റദ്ദാക്കി ട്രംപിൻ്റെ തുടക്കം

ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ ബൈഡൻ ഭരണകൂടത്തിൻ്റെ 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്

വാഷിംഗ്ടൺ : അമേരിക്കയുടെ 47-ാം പ്രസിഡന്റായി ട്രംപ് അധികാരമേറ്റതോടെ മുൻ പ്രസിഡന്റ് ബൈഡന്‍റെ സുപ്രധാന ഉത്തരവുകള്‍ റദ്ദാക്കി ഡൊണാൾഡ് ട്രംപ്. ബൈഡന്‍ പുറത്തിറക്കിയ 78 ഉത്തരവുകളാണ് അധികാരത്തിലേറിയ ആദ്യ ദിനം തന്നെ ഡൊണാൾഡ് ട്രംപ് റദ്ദാക്കിയത്. ചരിത്രത്തിലെ ഏറ്റവും മോശം ഭരണകൂടങ്ങളിലൊന്നായ ബൈഡൻ ഭരണകൂടത്തിൻ്റെ 78 വിനാശകരമായ ഉത്തരവുകൾ റദ്ദാക്കുമെന്നാണ് ട്രംപ് പ്രഖ്യാപിച്ചത്. കാപ്പിറ്റോള്‍ മന്ദിരം ആക്രമിച്ച പ്രതികള്‍ക്ക് മാപ്പ് നല്‍കുന്ന ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു. 1500 പേര്‍ക്കാണ് ട്രംപ് മാപ്പ് നൽകിയത്. ക്യൂബയെ ഭീകരവാദ പട്ടികയില്‍ നിന്നും ഒഴിവാക്കിയ ബൈഡന്‍റെ ഉത്തരവും റദ്ദാക്കി.പാരീസ് കാലാവസ്ഥാ ഉടമ്പടിയില്‍ നിന്ന് പിന്മാറാനും ട്രംപിന്റെ തീരുമാനിച്ചു. ലോകാരോഗ്യ സംഘടനയില്‍ നിന്നും യുഎസ് പിന്‍മാറി. ഈ ഉത്തരവിലും ട്രംപ് ഒപ്പ് വെച്ചതായാണ് റിപ്പോർട്ട്. കോവിഡ് 19 മഹാമാരിയെ ലോകാരോഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തെന്നാണ് ട്രംപ് പറയുന്നത്. ട്രാന്‍സ്ജെന്‍ഡറുകള്‍ക്കെതിരായ ഉത്തരവിലും ട്രംപ് ഒപ്പുവെച്ചു.

Also Read:

International
വൈറലായി ട്രംപ്-മെലാനിയ 'വിചിത്ര എയർ-കിസ്'; അപൂർണ ചുംബനത്തിന് കാരണം തൊപ്പിയെന്ന് സോഷ്യൽ മീഡിയ

ബൈഡൻ ഭരണകൂടത്തിലെ എന്തൊക്കെ ഉത്തരവുകളാണ് ട്രംപ് പിൻവലിച്ചതെന്ന് പരിശോധിക്കാം,

അധികാരത്തിലേറി ആദ്യദിനം തന്നെ റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുമെന്ന പ്രഖ്യാപനത്തെ കുറിച്ചുളള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, ആദ്യ ദിനത്തിന്‍റെ പകുതി ഇനിയും അവശേഷിക്കുകയാണല്ലോ എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യ-യുക്രെയ്ൻ യുദ്ധം നിര്‍ത്താനുളള കരാറുണ്ടാക്കാന്‍ സെലന്‍സ്കി ആഗ്രഹിക്കുന്നുവെന്നും ട്രംപ് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി

Content Highlights : trump cancels biden's 78 major orders

To advertise here,contact us