അപ്പാര്‍ട്ട്‌മെന്റില്‍ ദുരൂഹസാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ; മൃതദേഹം ഭക്ഷിച്ച് വളർത്തുനായ്ക്കൾ

മൃതദേഹത്തിന് തൊട്ടരികിലായി രണ്ട് പഗ് നായ്ക്കള്‍ ഇരിപ്പുണ്ടായിരുന്നു

ബുച്ചാറെസ്റ്റ്: താമസിക്കുന്ന സ്ഥലത്ത് യുവതിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. റുമാനിയയിലെ ബുക്കാറസ്റ്റിനടുത്താണ് സംഭവം നടന്നത്. 34കാരിയായ അഡ്രിയാന നിയാ ഗോയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ മൃതദേഹത്തിന്റെ ഒരു ഭാഗം വളര്‍ത്തുനായ്ക്കള്‍ ഭക്ഷിച്ച നിലയിലായിരുന്നു.

Also Read:

Kerala
ഏക മകന്റെ മരണം ചികിത്സാ പിഴവെന്ന് ആരോപണം; മകന്‍ മരിച്ച അതേദിവസം ജീവനൊടുക്കാൻ തിരഞ്ഞെടുത്ത് ദമ്പതികള്‍

കഴിഞ്ഞ അഞ്ച് ദിവസമായി അഡ്രിയാനയെ കാണാനില്ലായിരുന്നു. വീട്ടുകാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് എത്തി അപ്പാര്‍ട്ട്‌മെന്റ് തുറന്ന് പരിശോധിച്ചപ്പോഴാണ് അഡ്രിയാനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തിന് തൊട്ടരികിലായി രണ്ട് പഗ് നായ്ക്കള്‍ ഇരിപ്പുണ്ടായിരുന്നു. ദിവസങ്ങളോളം ഭക്ഷണം ലഭിക്കാതെ വലഞ്ഞതോടെ നായ്ക്കള്‍ സ്വന്തം ഉടമയായ അഡ്രിയാനയുടെ മൃതദേഹം ഭക്ഷിക്കുകയായിരുന്നു.

അഡ്രിയാനയുടെ മരണകാരണം വ്യക്തമല്ല. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതവരൂ എന്ന് പൊലീസ് അറിയിച്ചു. ദിവസങ്ങളോളം അഡ്രിയാനയെക്കുറിച്ച് വിവരമുണ്ടായിരുന്നില്ലെന്നാണ് കുടുംബം പറയുന്നത്. നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും എടുത്തില്ല. മരണത്തിന് പിന്നിലെ കാരണം കണ്ടെത്തണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവത്തിന് പിന്നാലെ യുവതിയുടെ വളര്‍ത്തുനായ്ക്കളെ ഗോര്‍ജ് കൗണ്ടി കൗണ്‍സില്‍ ജീവനക്കാര്‍ക്ക് പൊലീസ് കൈമാറി.

Content Highlights- woman found dead inside appartment in rumaniya

To advertise here,contact us