അമേരിക്കൻ വിപണിയിലും തരംഗമായി ഇന്ത്യയുടെ പ്രിയപ്പെട്ട അമൂൽ പാൽ; ട്വിറ്ററിലും വൈറൽ

ഓസ്റ്റിനിലെ ഒരു കോസ്റ്റ്‌കോ ഔട്ട്‌ലെറ്റിൽ അമൂൽ പാൽ കുപ്പികൾ നിറച്ച ഷെൽഫിൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യൻ വംശജനായ സംരംഭകൻ റാംപ്രസാദ്

വാഷിംഗ്ടൺ : അമേരിക്കൻ മാർക്കറ്റിൽ വൈറലായി മാറിയിരിക്കുകയാണ് ഇന്ത്യയുടെ പ്രിയ ബ്രാൻഡ് അമൂൽ. ഇപ്പോൾ ട്വിറ്ററിലൂടെയാണ് ഈ ഇന്ത്യൻ ഉൽപ്പന്നം ട്രെൻഡിംഗ് ആയിരിക്കുന്നത്. ടെക്സാസിലെ ഒരു സൂപ്പർമാർക്കറ്റിൽ വിൽക്കുന്ന ജനപ്രിയ ഇന്ത്യൻ പാൽ ബ്രാൻഡിനെക്കുറിച്ചുള്ള ഒരു എക്സ് പോസ്റ്റാണ് വൈറലായിരിക്കുന്നത്. ഓസ്റ്റിനിലെ ഒരു കോസ്റ്റ്‌കോ ഔട്ട്‌ലെറ്റിൽ അമൂൽ പാൽ കുപ്പികൾ നിറച്ച ഷെൽഫിൻ്റെ ഫോട്ടോ പോസ്റ്റ് ചെയ്തിരിക്കുകയാണ് ഇന്ത്യൻ വംശജനായ സംരംഭകൻ റാംപ്രസാദ്.

Also Read:

International
കാണാൻ അച്ഛനെ പോലെ; ഫ്രാൻസിൽ 13 വയസുള്ള മകളെ പട്ടിണിക്കിട്ട് കൊന്ന അമ്മയ്ക്ക് ജീവപര്യന്തം

അമൂൽ ​ഗോൾഡിന്റെ (6% കൊഴുപ്പുള്ള പാൽ) ഒരു ഗാലൻ ബോട്ടിലുകൾക്ക് 6.49 ഡോളറാണ് വില. ഒരു ലക്ഷത്തിലധികം ആൾക്കാരാണ് ഈ ട്വീറ്റ് ഇതിനോടകം തന്നെ ആഘോഷമാക്കിയിരിക്കുന്നത്. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന പാൽ കൃത്യമായി എവിടെ നിന്നാണ് ലഭിക്കുന്നതെന്ന് പലരും കമന്റ് ചെയ്യുന്നുണ്ട്. ഒപ്പം ചിലർ രസകരമായ കമന്റുകളും പങ്കുവെയ്ക്കുന്നുണ്ട്.

'അമൂൽ ചീസ് കണ്ടാൽ എനിക്ക് സന്തോഷമാകും', 'ഇത് യുഎസ്എയിൽ നിർമ്മിച്ച പാലാണോ അതോ ഇന്ത്യയിൽ നിർമ്മിച്ച് യുഎസ്എയിലേക്ക് കയറ്റുമതി ചെയ്യുന്നതാണോ?' ' 6% ബട്ടർഫാറ്റുള്ള പാൽ ഇന്ത്യക്കാ‍ർക്ക് മാത്രമല്ല എല്ലാവ‍‍ർക്കും വേണം' , 'വില കുറച്ച് കൂടുതലാണ് ', 'യുഎസിൽ ആരാണ് ഒരു ഗാലൻ പാൽ കുടിക്കുന്നത്???' ' 3.78 ലിറ്റർ അത് എൻ്റെ കുടുംബത്തിൻ്റെ ഉപഭോഗത്തിൻ്റെ 3 മടങ്ങ് വരും'. ഇങ്ങനെ നീളുന്നു കമന്റുകൾ. കഴിഞ്ഞ വർഷം, നടി നീന ഗുപ്ത ഓസ്ട്രേലിയയിലെ ഒരു സൂപ്പർമാർക്കറ്റിൽ കോവയ്ക്ക കിട്ടിയതിന്റെ സന്തോഷവും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.

content highlights: Man Shares Photo Of Amul Milk Bottles In Texas Supermarket, Post Goes Viral

To advertise here,contact us