ന്യൂയോര്ക്ക്: എഐ സ്റ്റാർട്ടപ്പായ ഡീപ്സീക്കിനെ പ്രശംസിച്ച് ഓപ്പൺ എഐ സിഇഒ സാം ഓൾട്ട്മാൻ. ഡീപ്സീക്കിൻ്റെ ആർ വൺ ശ്രദ്ധേയമായ ഒരു മോഡലാണ്. ഒരു പുതിയ എതിരാളി ലഭിക്കുന്നത് ഉന്മേഷദായകമാണെന്നും സാം ഓൾട്ട്മാൻ തന്റെ ഔദ്യോഗിക എക്സ് പോസ്റ്റിലൂടെ പ്രതികരിച്ചു. ഓപ്പൺഎഐയ്ക്ക് ഇതിലും മികച്ച മോഡലുകൾ നൽകാനുള്ള കഴിവുണ്ടെന്നും സാം ഓൾട്ട്മാൻ കുറിച്ചു.
deepseek's r1 is an impressive model, particularly around what they're able to deliver for the price.we will obviously deliver much better models and also it's legit invigorating to have a new competitor! we will pull up some releases.
ഓപ്പണ് എഐ, ജെമിനി, മെറ്റ എഐ, ഗ്രോക്ക് തുടങ്ങിയ വമ്പന് എഐ ചാറ്റ് ബോട്ടുകള്ക്കിടയിലേക്കാണ് ചൈനയില് നിന്നുള്ള ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് മോഡല് ഡീപ്സീക്ക് എത്തിയത്. പുറത്തിറങ്ങി ഒരാഴ്ച കൊണ്ട് തന്നെ വമ്പന്മാരെ മുട്ടുകുത്തിച്ചതോടെയാണ് ആഗോളതലത്തില് ഡീപ്സീക്ക് ചര്ച്ചയായത്.ഡീപ്സീക്കിന്റെ വളര്ച്ചയ്ക്ക് തൊട്ടുപിന്നാലെ അമേരിക്കയിലെ ഉള്പ്പടെ പ്രധാന എഐ സ്ഥാപനങ്ങളുടെ ഓഹരികള് കുത്തനെ ഇടിഞ്ഞിരുന്നു.
മാത്രമല്ല അമേരിക്കയില് പോലും ഏറ്റവും കൂടുതല് പേര് ഡൗണ്ലോഡ് ചെയ്യുന്ന സൗജന്യ ആപ്ലിക്കേഷനായി ഡീപ്സീക്ക് മാറിയെന്നാണ് കണക്കുകള് സൂചിപ്പിക്കുന്നത്. ചാറ്റ് ജിപിടിയെയും മറികടന്നാണ് ഈ മുന്നേറ്റമെന്നതാണ് ശ്രദ്ധേയം. ഡീപ് സീക്കിന്റെ ഈ വളര്ച്ച ടെക്നോളജി രംഗത്ത് അമേരിക്കയ്ക്കുണ്ടായ ഏറ്റവും വലിയ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്.
ഡീപ്സീക്ക് എഐ സേവനം പൂര്ണമായി സൗജന്യമാണ് എന്നതാണ് ആപിന് ലഭിക്കുന്ന സ്വീകാര്യതയ്ക്ക് പിന്നിലെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത്. സുതാര്യത, കാര്യക്ഷമത, എല്ലാവര്ക്കും എളുപ്പത്തില് ആക്സസ് ചെയ്യാം തുടങ്ങിയവയും ഡീപ്സീക്കിന്റെ പ്ലസ് പോയന്റുകളാണ്.
Content Highlights: OpenAI's Sam Altman calls China's DeepSeek's R1 is Impressive