വാഷിങ്ടണിലെ വിമാനാപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍

ഇതുവരെ 28 മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്

ന്യൂയോർക്ക്: അമേരിക്കയിലെ വാഷിങ്ടണിലുണ്ടായ വിമാനാപകടത്തില്‍ ആരും രക്ഷപ്പെടാന്‍ സാധ്യതയില്ലെന്ന് അധികൃതര്‍. വിമാനത്തിലും ഹെലികോപ്റ്ററിലുമായി ഉണ്ടായിരുന്ന 67 പേരാണ് അപകടത്തില്‍പ്പെട്ടത്. ഇതിൽ 28 പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്. അതിനിടെ അപടത്തെ തുടർന്ന് അടച്ച വാഷിങ്ടൺ റീഗൽ നാഷനൽ വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനം പുനഃരാരംഭിച്ചിട്ടുണ്ട്.

Also Read:

Kerala
കൂട്ടിക്കൊണ്ടുപോകാൻ ആരും എത്തിയില്ല; ശ്രീതുവിനെ പൂജപ്പുര വനിതാ മന്ദിരത്തിലേക്ക് മാറ്റി

യുഎസ് സമയം ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം.  60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.

65 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ്, കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വരുമ്പോൾ അപകടത്തൽപ്പെട്ടത്. വിമാനം തുടർന്ന് സമീപത്തെ നദിയിൽ വീണു. അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും, വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു. രക്ഷാപ്രവർത്തനത്തിനായി ബോട്ടുകൾ ഉൾപ്പെടെ സജ്ജമാക്കിയിട്ടുണ്ട്.

content highlight- Officials say no one is likely to survive the plane crash in Washington

To advertise here,contact us