അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് ട്രംപ്; അതിക്രൂരമായ തീരുമാനമെന്ന് ക്യൂബ

ട്രംപിന്‍റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബയുടെ പ്രതികരണം

വാഷിങ്ടൺ: അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരെ ഗ്വാണ്ടനാമോ ജയിലിലേക്ക് അടയ്ക്കാൻ ഉത്തരവിട്ട് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഗ്വാണ്ടനാമോയിലെ തടവറകൾ വിപുലീകരിക്കാനും ട്രംപ് ഉത്തരവിട്ടിട്ടുണ്ട്. 30,000 കുടിയേറ്റക്കാരെ താമസിപ്പിക്കാൻ കഴിയുംവിധം തടവറ വിപുലീകരിക്കാൻ ആണ് ഉത്തരവ്. 9/11 ആക്രമണത്തിന് ശേഷം ഭീകരവാദ പ്രതികളെ തടവിലാക്കിയ കുപ്രസിദ്ധ ജയിലാണ് ഗ്വാണ്ടനാമോ. ട്രംപിന്‍റേത് അതിക്രൂരമായ തീരുമാനമെന്നാണ് ക്യൂബയുടെ പ്രതികരണം.

ജനുവരി 20 ന് അമേരിക്കയുടെ പ്രസിഡൻ്റായി അധികാരമേറ്റതിനുശേഷം ചിക്കാഗോ, ന്യൂയോർക്ക്, ഡെൻവർ, ലോസ് ആഞ്ചൽസ് എന്നിവടങ്ങളിൽ കുടിയേറ്റക്കാർക്കായി റെയ്ഡുകൾ നടന്നിട്ടുണ്ട്. ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെൻ്റ് (ഐസിഇ) പുറത്തു വിടുന്ന കണക്കുകൾ പ്രകാരം നിരവധി അനധികൃത കുടിയേറ്റക്കാർ ഇതിനോടകം അറസ്റ്റിലായിട്ടുണ്ട്.

Also Read:

International
'ബൈഡൻ സുനിത വില്യംസിനെ ഉപേക്ഷിച്ചു'; തിരികെയെത്തിക്കാൻ മസ്കിൻറെ സഹായം തേടി ട്രംപ്

'അമേരിക്കൻ ജനതയ്ക്കു ഭീഷണിയായ ‌നിയമവിരുദ്ധ, ക്രിമിനൽ കുടിയേറ്റക്കാരെ തടങ്കലിൽ വയ്ക്കുന്നതിനുളള എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയാണ്. 30,000 കുടിയേറ്റക്കാരെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യമൊരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. അവരിൽ ചിലർ വളരെ മോശം ആളുകളാണ്. അവരുടെ രാജ്യങ്ങൾപോലും അവരെ സ്വീകരിക്കാൻ തയ്യാറാകില്ല. അതുകൊണ്ടാണു ഗ്വാണ്ടനാമോയിലേക്ക് അയയ്ക്കുന്നതെന്നും' ട്രംപ് വൈറ്റ് ഹൗസിൽ പറഞ്ഞു.

Content Highlights: Donald Trump says will detain migrants in Guantanamo

To advertise here,contact us