യുഎസ് വിമാനാപകടം; മരിച്ചവരിൽ 14 സ്‌കേറ്റിങ് താരങ്ങളും,നദിയിൽ നിന്ന് ബ്ലാക്ക്ബോക്സ് കണ്ടെത്തി

സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം

വാഷിങ്ടൺ: യാത്രാവിമാനം സൈനിക ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരിൽ 14 സ്കേറ്റിങ് താരങ്ങളും. സ്‌കേറ്റിങ് മുന്‍ ലോക ജേതാക്കളായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും മരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സ്കേറ്റിങ് ചാമ്പ്യൻഷിപ്പിന് മുന്നോടിയായി ക്യാമ്പിൽ നിന്ന് മടങ്ങുകയായിരുന്നു സംഘം.

യുഎസിലെ വിചിറ്റയിലെ നാഷണൽ ഡെവലപ്മെന്റ് ക്യാമ്പിൽ പങ്കെടുത്ത് മടങ്ങുകയായിരുന്നു ഇവരെന്നാണ് വിവരം. റഷ്യൻ വംശജരായ യെവ്ജീനിയ ഷിഷ്‌കോവയും വാദിം നൗമോവും വർഷങ്ങളായി അമേരിക്കയിൽ താമസിച്ച്, യുവ സ്‌കേറ്റർമാരെ പരിശീലിപ്പിച്ച് വരികയായിരുന്നു. 1994ൽ ലോക സ്‌കേറ്റിങ് ചാമ്പ്യൻഷിപ്പിലെ ജേതാക്കളായിരുന്നു ഇവർ. ഇവരുടെ മകനും അപകടം നടക്കുമ്പോൾ വിമാനത്തിലുണ്ടായിരുന്നതായാണ് വിവരം.

Also Read:

National
വണ്ടി തട്ടിയപ്പോൾ പെൺകുട്ടി ചിരിച്ച് ക്ഷമ ചോദിച്ചു; പിന്നാലെ പോയി ചുംബിച്ച് യുവാവ്; അറസ്റ്റ് ചെയ്ത് പൊലീസ്

വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് രക്ഷാദൗത്യ സംഘം നദിയിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഫ്‌ളൈറ്റ് ഡാറ്റയും കോക്ക്പിറ്റിലെ ശബ്ദ സന്ദേശങ്ങളും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുള്ള ഈ ബ്ലാക്ക് ബോക്സ് പരിശോധിക്കുന്നതിലൂടെ അപകടസമയത്തെ നിർണായക വിവരങ്ങൾ അറിയാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. അപകടത്തിൽ നിലവിൽ 28 പേരുടെ മൃതദേഹമാണ് കണ്ടെടുത്തിട്ടുള്ളത്. അപകടത്തിൽ ആരും രക്ഷപ്പെടാൻ സാധ്യതയില്ല എന്ന് ഉറപ്പായും കഴിഞ്ഞു.

Also Read:

International
ബഹിരാകാശ നടത്തത്തിൽ പുതിയ റെക്കോർഡ്; ചരിത്രം കുറിച്ച് സുനിത വില്യംസ്

ജനുവരി 29ന് യുഎസ് സമയം രാത്രി ഒൻപത് മണിയോടെയാണ് അപകടമുണ്ടായത്. ആകാശത്ത് യാത്രാവിമാനം ഹെലികോപ്റ്ററുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. 60 വിമാനയാത്രക്കാര്‍ , 4 ക്രൂ അംഗങ്ങള്‍, 3 സൈനികര്‍ എന്നിവരാണ് അപകടത്തിൽ പെട്ടത്. കൂട്ടിയിടിച്ച ശേഷം വിമാനം സമീപത്തെ പൊട്ടോമാക് നദിയില്‍ വീഴുകയായിരുന്നു.

65 യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള വിമാനമാണ് കാന്‍സാസില്‍ നിന്ന് വാഷിംങ്ടണിലേക്ക് വരുമ്പോൾ അപകടത്തൽപ്പെട്ടത്. അപകടം ഉണ്ടായ ഉടൻ തന്നെ അധികൃതർ എയർപോർട്ട് അടയ്ക്കുകയും വിമാനങ്ങൾ വഴിതിരിച്ച് വിടുകയും ചെയ്തിരുന്നു. നിലവിൽ എയർപോർട്ട് പ്രവർത്തനസജ്ജമാണ്.

Content Highlights: 14 Skating sportspersons died at US Crash

To advertise here,contact us