സഹായം ചെയ്ത വ്യക്തിയെ ആക്രമിച്ച് കൊള്ളയടിച്ചു; ശിക്ഷിക്കപ്പെട്ട് 2 മാസത്തിനുള്ളിൽ ജയിലിൽ മരിച്ച നിലയിൽ

കുബാലികിന്റെ ആക്രമണത്തില്‍ കാര്‍ യാത്രികന്റെ മുഖത്ത് ഒടിവുകള്‍ സംഭവിച്ചിരുന്നു

ലീഡ്‌സ്: സഹായം ചെയ്ത വ്യക്തിയെ കൊള്ളയടിക്കുകയും ആക്രമിക്കുകയും ചെയ്ത പ്രതിയെ രണ്ട് മാസത്തിനുള്ളില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തി. യുകെയിലെ ലീഡ്‌സിലാണ് സംഭവം. സൈമണ്‍ കുബാലിക് എന്ന 20കാരനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. 2024 ഏപ്രില്‍ 25നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Also Read:

Kerala
ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് മന്ത്രി; 15കാരന്‍ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണത്തിന് നിര്‍ദേശം

ലീഡ്‌സിലെ ഹെയല്‍ഹില്‍സ് ലെയിനില്‍വെച്ച് ഇയാള്‍ കാറിന് ലിഫ്റ്റ് ചോദിച്ചിരുന്നു. സെന്റ് അല്‍ബന്‍സ് റോഡിലേക്ക് പോകണമെന്നായിരുന്നു ആവശ്യം. കാറില്‍ കയറിയ കുബാലിക് യാത്രയ്ക്കിടയില്‍ ഡ്രൈവറെ മുഖത്ത് ആവര്‍ത്തിച്ച് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും മോഷണം നടത്തുകയും ചെയ്തു. കാര്‍ യാത്രികന്റെ പഴ്‌സും ഫോണും മോഷ്ടിച്ച ശേഷം ഇയാള്‍ ഓടിരക്ഷപ്പെട്ടു. കുബാലികിന്റെ ആക്രമണത്തില്‍ കാര്‍ യാത്രികന്റെ മുഖത്ത് ഒടിവുകള്‍ സംഭവിച്ചിരുന്നു. ഇയാളെ ശസ്ത്രക്രിയക്ക് വിധേയനാക്കുകയും ചെയ്തിരുന്നു. പിന്നീട് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. വൈകാതെ തന്നെ ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

കഴിഞ്ഞ ഒക്ടോബറില്‍ കോടതി കുബാലികിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി. നവംബറില്‍ പ്രതിക്ക് ആറ് വര്‍ഷം തടവും 228 പൗണ്ട് (ഏകദേശം 24,507 രൂപ) പിഴയും വിധിച്ചു. എച്ച് എം പി ഡോണ്‍കാസ്റ്റര്‍ ജയിലിലായിരുന്നു കുബാലിക് തടവ് അനുഭവിച്ചിരുന്നത്. ഈ മാസം പതിനാറിന് ഇയാളെ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ജയില്‍ പ്രൊബേഷന്‍ ഓംബുഡ്‌സ്മാന്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Content Highlights- man found dead inside jail after sentences theft case

To advertise here,contact us