നീന്തിത്തുടിച്ച് 'മത്സ്യകന്യക';തല കടിച്ചെടുത്ത് ഭീമൻ സ്രാവ്;യുവതിയുടെ കണ്ണിനും കഴുത്തിനും പരിക്ക്;വീഡിയോ

മത്സ്യത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തിൽ മുകളിലേക്ക് നീന്തി കയറുകയായിരുന്നു

ചൈന : ചൈനയിലെ അക്വേറിയത്തിൽ മത്സ്യകന്യകയായി അഭിനയിക്കുന്നതിനിടെ യുവതിയെ ഭീമൻസ്രാവ് ആക്രമിച്ചു. ചൈനയിലെ ഷിഷുവാങ്ബന്ന പ്രിമിറ്റീവ് ഫോറസ്റ്റ് പാർക്കിൽ നടന്ന സംഭവത്തിന്റെ ഭയാനക ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. മത്സ്യകന്യകയായി അക്വേറിയത്തിനുള്ളിൽ നീന്തിക്കൊണ്ടിരുന്ന റഷ്യൻ യുവതിക്ക് നേരെയാണ് അക്വേറിയത്തില്‍ തന്നെ ഉണ്ടായിരുന്ന സ്രാവ് ആക്രമണം നടത്തിയത്. 22 കാരിയായ മാഷാ എന്ന റഷ്യൻ കലാകാരിയാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. അക്വേറിയത്തിനുള്ളിൽ നൃത്തം ചെയ്തുകൊണ്ടിരുന്ന മാഷായെ സ്രാവ് പിറകിൽ നിന്നും ആക്രമിക്കുകയായിരുന്നു. യുവതിയുടെ തലയിലാണ് സ്രാവ് കടിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ മാഷ കുതറി മാറുകയായിരുന്നു. മത്സ്യത്തിന്‍റെ പിടിയിൽ നിന്നും രക്ഷപ്പെട്ട മാഷാ അതിവേഗത്തിൽ മുകളിലേക്ക് നീന്തി കയറുകയായിരുന്നു.

Also Read:

International
ലൈംഗിക പീഡന പരാതി; മലയാളിയായ ലിവർപൂൾ ബിഷപ്പ് ജോൺ പെരുമ്പളത്ത് സ്ഥാനമൊഴിഞ്ഞു

മത്സ്യത്തിന്‍റെ ആക്രമണത്തിൽ യുവതിക്ക് തലയിലും കഴുത്തിലും കണ്ണിലും പരിക്കേറ്റു. ആക്രമണത്തിന് ഇരയായ ശേഷവും പാർക്ക് അധികൃതർ മാഷയോട് തന്‍റെ പ്രകടനം തുടരാൻ ആവശ്യപ്പെട്ടത് വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയെന്ന് ദി ഡെയ്‌ലി മെയിലിൽ റിപ്പോർട്ട് ചെയ്തു.അക്വേറിയം സന്ദർശിക്കാനെത്തിയവരും സംഭവം നേരിട്ട് കണ്ടതിന്റെ ആഘാതത്തിലാണ്. കാണികൾ നിലവിളിക്കുന്ന ശബ്ദവും വീഡിയോയിൽ കേൾക്കാം. യുവതിക്ക് നഷ്ടപരിഹാരമായി 78 പൗണ്ട് പാർക്ക് അധികൃതർ വാഗ്ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുണ്ട്.

Woman performing as a mermaid bitten by a sturgeon in a Chinese Aquarium. pic.twitter.com/LTDSioBve3

content highlights : mermaid bitten by a sturgeon in a Chinese Aquarium

To advertise here,contact us