ഗാസയിൽ നിന്നും​ സൈന്യത്തെ പിൻവലിച്ച് ഇസ്രയേൽ; ജന്മനാട്ടിലേക്ക് മടങ്ങി പലസ്തീനിയൻ ജനത

സംഘർഷ കാലത്ത് വടക്കൻ- തെക്കൻ ​ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് ഇസ്രയേൽ സൈന്യം തമ്പടിച്ചിരുന്നത്

ഗാസ മുനമ്പ്: ഹമാസുമായുള്ള വെടിനിർത്തൽ കരാറിന് പിന്നാലെ ​ഗാസയുടെ നെറ്റ്സാറിം കോറിഡോറിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് ഇസ്രയേൽ. സംഘർഷ കാലത്ത് വടക്കൻ- തെക്കൻ ​ഗാസ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന ഈ പ്രദേശത്താണ് ഇസ്രയേൽ സൈന്യം തമ്പടിച്ചിരുന്നത്. വാർത്താ ഏജൻസിയായ അസോസിയേറ്റ് പ്രസ് ആണ് ഇസ്രയേൽ സൈന്യത്തിന്റെ പിന്മാറ്റം സംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.

വെടിനിർത്തൽ കരാറിന്റെ അടിസ്ഥാനത്തിൽ ​​പലസ്തീനികൾക്ക് കടന്നുപോകാൻ ഇസ്രയേൽ അനുവാദം നൽകിയിരുന്നു. ഇവരെ പരിശോധനയ്ക്കും വിധേയമാക്കിയിരുന്നില്ല. ഇതോടെ നിരവധി പലസ്തീനിയൻ കുടുംബങ്ങളാണ് ​ഗാസയിലേക്ക് കടന്നുപോയത്.

Also Read:

National
വിദ്യാസമ്പന്നർ താമസിക്കാൻ താത്പര്യപ്പെടുന്നില്ല; മുസ്തഫാബാദിന്റെ പേര് മാറ്റുമെന്ന് നിയുക്ത ബിജെപി എംഎൽഎ

ജനുവരി 19നാണ് ഇസ്രയേൽ ഹമാസ് വെടിനിർത്തൽ കരാറിന് ഒപ്പുവെക്കുന്നത്. ഈ കരാർ അനുസരിച്ച് ഇതുവരെ 21 ഇസ്രയേലി ബന്ധികളേയും 566 പലസ്തീൻ തടവുകാരേയും ഇതുവരെ മോചിപ്പിച്ചിട്ടുണ്ട്.

Content Highlight: Israel troops withdraw from corridor that split Gaza in two

To advertise here,contact us