ആശുപത്രി മുറിയിൽ നോമ്പുകാല ധ്യാനം കൂടി മാർപാപ്പ; ആരോ​ഗ്യനിലയിൽ പുരോ​ഗതി

ഭരണകാര്യങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ വെച്ച് ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങളും മാർപാപ്പ നൽകുന്നുണ്ട്

റോം: ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന ഫ്രാൻസിസ് മാർപാപ്പ സുഖംപ്രാപിച്ചുവരുന്നു. വത്തിക്കാൻ ഭരണകേന്ദ്രത്തിലെ വൈദികർക്കും മെത്രാന്മാർക്കും കർദിനാൾമാർക്കുമുള്ള ഒരാഴ്ചത്തെ നോമ്പുകാല ധ്യാനത്തിൽ മാർപാപ്പയും പങ്കെടുക്കുന്നുവെന്നാണ് റിപ്പോർട്ട്. ആശുപത്രി മുറിയിലിരുന്ന് വീഡിയോ കോൺഫറൻസിലൂടെയാണ് അദ്ദേഹം പങ്കെടുക്കുന്നത്. ഫാദർ റോബർട്ടോ പസോളിനി നേതൃത്വം നൽകുന്ന ധ്യാനം ഞായറാഴ്ച ആണ് ആരംഭിച്ചത്.

ഒപ്പം ഭരണകാര്യങ്ങളിൽ വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറിയും ചീഫ് ഓഫ് സ്റ്റാഫുമായി ആശുപത്രി മുറിയിൽ വെച്ച് ചർച്ച ചെയ്ത് വേണ്ട നിർദേശങ്ങളും മാർപാപ്പ നൽകുന്നുണ്ട്. താൻ ചുമതലയേറ്റതിന്റെ പന്ത്രണ്ടാം വാർഷികാഘോഷങ്ങളെ കുറിച്ചും ഫ്രാൻസിസ് മാർപാപ്പ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു.

ശ്വാസകോശ അണുബാധയെ തുടർന്ന് ഫെബ്രുവരി 14-നാണ് മാർപാപ്പയെ റോമിലെ ജമേലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മാർപാപ്പയ്ക്ക് നിലവിൽ ഓക്സിജൻ തെറാപ്പി തുടരുന്നുണ്ടെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ല. സങ്കീർണതകൾ പൂർണമായും ഒഴിവായിട്ടില്ലെങ്കിലും ചികിത്സയോടു നന്നായി പ്രതികരിക്കുന്നത് ശുഭസൂചനയാണെന്ന് ആ​രോ​ഗ്യവിദ​ഗ്ദർ വ്യക്തമാക്കി. പോപ്പിന് നിലവിൽ ശ്വാസതടമില്ലെന്ന് വത്തിക്കാൻ വ്യക്തമാക്കി. എന്നാൽ ശ്വാസകോശ അണുബാധയ്ക്കുള്ള ചികിത്സ തുടരും.

Content Highlights : Pope Francis joins Vatican retreat from hospital amid recovery from double pneumonia

To advertise here,contact us