വിശ്വാസികളെ കൈവീശി അഭിസംബോധന ചെയ്ത് ഫ്രാൻസിസ് മാര്‍പാപ്പ; ഉടന്‍ ആശുപത്രി വിടും

ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വിശ്വാസികളെ അഭിസംബോധന ചെയ്തത്

വത്തിക്കാന്‍: ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പ ഉടന്‍ ആശുപത്രി വിടും. പൂര്‍ണ്ണ വിശ്രമമാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്. റോമിലെ ജമേലി ആശുപത്രിയിലെ ബാല്‍ക്കണിയിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പ പൊതുജനത്തെ കൈവീശി അഭിവാദ്യം ചെയ്തു.

ആറ് ആഴ്ചത്തെ ആശുപത്രി വാസത്തിന് ശേഷമാണ് വിശ്വാസികളെ അഭിസംബോധന ചെയ്തത്. എല്ലാവരുടേയും പ്രാര്‍ത്ഥനകള്‍ക്ക് നന്ദിയെന്ന് മാര്‍പാപ്പ പറഞ്ഞു. ബ്രോങ്കൈറ്റിസ് ബാധയെ തുടര്‍ന്ന് ഫെബ്രുവരി 14 ന് ആണ് മാർപാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ചെറുപ്രായത്തിലേ ശ്വാസകോശ അണുബാധയെ തുടര്‍ന്ന് മാർപാപ്പയുടെ ശ്വാസകോശത്തിന്റെ ഒരു ഭാഗം നീക്കം ചെയ്തിരുന്നു. കാല്‍മുട്ടുകളിലെ വേദനയുള്‍പ്പെടെ ഉള്ളതിനാല്‍ വീല്‍ചെയര്‍ മാര്‍പാപ്പ ഉപയോഗിച്ചിരുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി വലിയ രീതിയില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ ഫ്രാന്‍സിസ് മാര്‍പാപ്പ നേരിട്ടിരുന്നു. 2023ലും ന്യൂമോണിയ ബാധയെ തുടര്‍ന്ന് മാര്‍പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. അതേവര്‍ഷം തന്നെ ഹെര്‍ണിയ ശസ്ത്രക്രിയക്കും അദ്ദേഹം വിധേയനായിരുന്നു.

Content Highlights: Pope Francis discharged from hospital after five weeks

To advertise here,contact us