വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാള്ഡ് ട്രംപിനെ വധിക്കാന് പണം കണ്ടെത്തുന്നതിനായി മാതാപിതാക്കളെ വധിച്ച് മകൻ. പതിനേഴുകാരനായ നികിത കാസപ്പ് ആണ് പിടിയിലായത്. ടാറ്റിയാന കാസപ്പ്(35), ഡൊണാള്ഡ് മേയര്(51) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇക്കഴിഞ്ഞ ഫെബ്രുവരിയില് വിസ്കോണ്സില്വെച്ചായിരുന്നു സംഭവം.
വെടിവെച്ചാണ് നികിത കാസപ്പ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. കൊലയ്കക്ക് ശേഷം മാതാപിതാക്കളുടെ അഴുകിയ മൃതദേഹങ്ങള്ക്കൊപ്പം ഇയാൾ ആഴ്ചകളോളം താമസിച്ചു. ഇതിന് പിന്നാലെ 14,000 ഡോളറും പാസ്പോര്ട്ടുകളും വളർത്ത് നായയുമായി രക്ഷപ്പെടുകയായിരുന്നു. കഴിഞ്ഞ മാസം കാന്സാസില് വെച്ചാണ് ഇയാള് അറസ്റ്റിലായത്.
അമേരിക്കന് പ്രസിഡന്റിനെ വധിക്കണമെന്ന് ആവശ്യപ്പെട്ട് കാസപ്പ് ഒരു മാനിഫെസ്റ്റ് എഴുതിയിരുന്നു. പ്രസിഡന്റിനെ കൊല്ലാനും അമേരിക്കന് സര്ക്കാരിനെ അട്ടിമറിക്കാനുമുള്ള തന്റെ പദ്ധതിയെക്കുറിച്ച് ഇയാൾ ചിലരുമായി ചര്ച്ച നടത്തിയതായി റിപ്പോർട്ടുകളുണ്ട്. റഷ്യക്കാരനുമായി അടുത്ത ബന്ധമുണ്ടായിരുന്ന നികിത തന്റെ പദ്ധതികളെക്കുറിച്ച് ഇയാളുമായി ചർച്ച നടത്തിയിരുന്നതായും വിവരമുണ്ട്.
Content Highlights: Teen killed parents as part of Trump assassination plot, says FBI