'ഈസ്റ്റർ ​ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും റഷ്യ ആക്രമണം തുടരുന്നു'; വൊളോഡിമിര്‍ സെലന്‍സ്‌കി

'ആക്രമണം തുടരുന്നതിന് മോസ്കോ ഉത്തരം പറയണം'

കീവ്: ഈസ്റ്റർ ​ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതിനുശേഷവും റഷ്യ ആക്രമണം തുടരുന്നുവെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കി. പൂർണ്ണവും നിരുപാധികവുമായ സമാധാനം പാലിക്കാൻ റഷ്യ തയ്യാറാണെങ്കിൽ, യുക്രെയ്ൻ അതനുസരിച്ച് പ്രവർത്തിക്കുമെന്ന് സെലൻസ്കി തന്റെ എക്‌സ് അക്കൗണ്ടിൽ കുറിച്ചു. എല്ലാം പ്രദേശങ്ങളിലെയും സാഹചര്യം വിലയിരുത്തുമ്പോൾ, യുക്രെയ്നിലെ കുർസ്ക്, ബെൽഗൊറോഡ് എന്നീ പ്രദേശങ്ങളിൽ പുടിൻ്റെ വെടിനിർത്തൽ പ്രഖ്യാപനം പ്രാവർത്തികമായിട്ടില്ല. റഷ്യ യുദ്ധം തുടർന്നു കൊണ്ടിരിക്കുകയാണ്. യുക്രെയ്ന്റെ ചില ഭാഗങ്ങളിൽ റഷ്യൻ പീരങ്കികൾ ആക്രമണങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. റഷ്യൻ ഡ്രോണുകളും ആക്രമണത്തിന് ഉപയോ​ഗിക്കുന്നുണ്ട്. ചിലയിടങ്ങളിൽ സ്ഥിതിഗതികൾ ശാന്തമാണെന്ന് സെലൻസ്കി കുറിച്ചു.

'പൂർണ്ണവും നിരുപാധികവുമായ 30 ദിവസത്തെ വെടിനിർത്തൽ നിർദ്ദേശങ്ങൾ ചർച്ചയിലാണ്. എന്നിട്ടും ആക്രമണം തുടരുന്നതിന് മോസ്കോ ഉത്തരം പറയണമെന്നും . യുക്രെയ്ൻ സമാധാനത്തിലേക്ക് നീങ്ങാൻ തയ്യാറാണ്. റഷ്യയിൽ നിന്ന് അതേ സന്നദ്ധത കാണിക്കേണ്ടതാണെന്നും' സെലൻസ്കി കുറിക്കുന്നു. യുഎസ് നിർദ്ദേശത്തെ തുടർന്നാണ് കഴിഞ്ഞ മാർച്ചിൽ 30 ദിവസത്തെ ഇടക്കാല വെടിനിർത്തലിന് തയ്യാറായത്. അതാണ് റഷ്യ നിരസിച്ചതെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ആൻഡ്രി സിബിഹ പറഞ്ഞു.

A report by the Commander-in-Chief. We are documenting the actual situation on all directions. The Kursk and Belgorod regions — Easter statements by Putin did not extend to this territory. Hostilities continue, and Russian strikes persist. Russian artillery can still be heard…

എന്നാൽ അതേ സമയം, ശനിയാഴ്ച യുക്രെയ്നും റഷ്യയും 500-ലധികം യുദ്ധത്തടവുകാരുടെ കൈമാറ്റം നടത്തിയതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മാനുഷിക പരിഗണനകളുടെ അടിസ്ഥാനത്തിൽ ഞായർ മുതൽ തിങ്കളാഴ്ച വരെ വെടിനിർത്തൽ നിർത്തിവെയ്ക്കുന്നതായി റഷ്യൻ പ്രസിഡന്റ് വളാഡിമിര്‍ പുടിൻ നേരത്തെ പറഞ്ഞിരുന്നു. ഈ കാലയളവിലേക്ക് എല്ലാ സൈനിക നടപടികളും നിർത്തിവയ്ക്കാൻ ഉത്തരവ് നൽകിയതായും പുടിൻ അറിയിച്ചിരുന്നു. വെടിനിർത്തൽ പ്രഖ്യാപിച്ചെങ്കിലും ശത്രുവിന്റെ ഭാഗത്തുനിന്നുള്ള ഏത് ആക്രമണാത്മക നടപടികളെയും ചെറുക്കാൻ സൈന്യം സജ്ജരായിരിക്കണമെന്നും പുടിൻ സൈന്യത്തിന് മുന്നറിയിപ്പ് നൽകിയിരുന്നു. യുക്രെയ്നും റഷ്യയും തമ്മിലുള്ള ചർച്ചകൾ ഒരു വഴിത്തിരിവിലേക്ക് അടുക്കുകയാണെന്ന് വെള്ളിയാഴ്ച ഡൊണാൾഡ് ട്രംപ് പറഞ്ഞതിനു പിന്നാലെയാണ് പുടിന്റെ പ്രഖ്യാപനം വന്നത്.

Content Highlights: Zelenskyy says attacks by Russia continuing despite Putin’s ‘Easter truce’ announcement

To advertise here,contact us