കാബൂൾ: ജമ്മുകശ്മീരിലെ പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച് താലിബാൻ. അഫ്ഗാനിസ്ഥാനിലെ താലിബാൻ വിദേശകാര്യമന്ത്രാലയമാണ് ഭീകരാക്രമണത്തെ അപലപിച്ച് രംഗത്തെത്തിയത്. പഹൽഗാം ഭീകരാക്രമണം അപലപനീയമെന്നും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുന്നുവെന്നും താലിബാൻ പറഞ്ഞു.
മേഖലയിൽ സുസ്ഥിരത ഉറപ്പാക്കുന്ന ശ്രമങ്ങളെ ഇല്ലാതാക്കുന്നതാണ് ഭീകരാക്രമണം. ഇസ്ലാമിക് എമിറേറ്റ്സ് ഓഫ് അഫ്ഗാനിസ്താൻ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിലാണ് ഭീകരാക്രമണത്തെ അപലപിച്ചത്.
പഹല്ഗാമിലെ ബൈസരണ് വാലിയില് കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് ഭീകരാക്രമണമുണ്ടായത്.
പ്രദേശത്തുണ്ടായിരുന്ന വിനോദസഞ്ചാരികള്ക്കുനേരെ പൈന് മരങ്ങള്ക്കിടയില് നിന്നും ഇറങ്ങിവന്ന ഭീകരര് വെടിയുതിര്ക്കുകയായിരുന്നു. 26 പേരാണ് ഭീകരാക്രമണത്തില് കൊല്ലപ്പെട്ടത്. ലഷ്കര് ഇ തൊയ്ബയുടെ ഉപസംഘടനയായ ദി റെസിസ്റ്റന്ഡ് ഫ്രണ്ട് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിരുന്നു. ലഷ്കര് ഇ തൊയ്ബയുടെ കൊടുംഭീകരന് സൈഫുളള കസൂരിയാണ് പഹല്ഗാം ആക്രമണത്തിന്റെ സൂത്രധാരനെന്നാണ് വിവരം.
content highlights : thaliban condemns pahalgam attack