ഇ ശ്രീധരനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം സിപിഐഎം അവസാനിപ്പിക്കണം: വി മുരളീധരൻ

കെ വി തോമസിന് മറ്റ് പണിയൊന്നുമില്ലെങ്കിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം: രാജ്യം ആദരിക്കുന്ന ഇ ശ്രീധരനെ തെറ്റിദ്ധരിപ്പിക്കുന്ന നീക്കം സിപിഐഎം അവസാനിപ്പിക്കണമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സിൽവർലൈൻ പോലുള്ള അപ്രായോഗിക പദ്ധതിയല്ല ശ്രീധരൻ മുന്നോട്ട് വച്ചത്. അദ്ദേഹം മുന്നോട്ട് വച്ച ആശയത്തോട് സർക്കാർ അനുകൂലിക്കുന്നുണ്ടോ എന്ന് പറയണമെന്നും മുരളീധൻ ആവശ്യപ്പെട്ടു.

കെ വി തോമസിന് മറ്റ് പണിയൊന്നുമില്ലെങ്കില് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കരുത്. ഏക സിവിൽ കോഡിനെതിരെയുള്ള സിപിഐഎമ്മിന്റെ സെമിനാറിൽ മുസ്ലിം സ്ത്രീകളെക്കൂടി പങ്കെടുപ്പിക്കണമെന്നും വി മുരളീധരൻ പറഞ്ഞു. സിപിഐഎം ഇഎംഎസിനെ തള്ളിക്കളയുകയാണോയെന്ന് വ്യക്തമാക്കണമെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

ഇ ശ്രീധരന് മുന്നോട്ടുവെച്ച അതിവേഗ പാത പദ്ധതിയില് തിടുക്കം വേണ്ടെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റെടുത്ത തീരുമാനം. തിടുക്കത്തില് തീരുമാനം വേണ്ടെന്നും എല്ലാ വശവും പരിശോധിച്ച ശേഷം തുടര്ചര്ച്ച മതിയെന്നുമായിരുന്നു നിലപാട്. കേരളത്തില് അതിവേഗ റെയില് അനിവാര്യമെന്നാണ് ഇ ശ്രീധരന് പറഞ്ഞത്. സില്വര് ലൈന് പദ്ധതിക്ക് അനുമതി കിട്ടുമെന്ന് തോന്നുന്നില്ലെന്നും തന്റെ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കുമെന്നും ഇ ശ്രീധരൻ പറഞ്ഞു.

To advertise here,contact us