മഅ്ദനി നാളെ കേരളത്തിലെത്തും

നാളെ രാവിലെ ബെംഗളുരുവിൽ നിന്ന് വിമാനമാര്ഗം തിരുവനനന്തപുരത്ത് എത്തുന്ന മഅ്ദനി റോഡ് മാര്ഗം അന്വാര്ശ്ശേരിയിലേക്ക് യാത്ര തിരിക്കും.

ബെംഗളുരു: പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി നേതാവ് അബ്ദുൾ നാസർ മഅ്ദനി നാളെ കേരളത്തിലെത്തും. മഅ്ദനിക്ക് കേരളത്തില് കഴിയാൻ സുപ്രീംകോടതി അനുമതി നല്കിയിരുന്നു. നാളെ രാവിലെ ബെംഗളുരുവിൽ നിന്ന് വിമാനമാര്ഗം തിരുവനന്തപുരത്ത് എത്തുന്ന മഅ്ദനി റോഡ് മാര്ഗം അന്വാര്ശ്ശേരിയിലേക്ക് യാത്ര തിരിക്കും.

ആരോഗ്യാവസ്ഥ പരിഗണിച്ചും മുന് മുഖ്യമന്ത്രി ഉമ്മന്ചാണ്ടിയുടെ സംസ്കാര ചടങ്ങുകള് നടന്നുകൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലെടുത്തും ആഘോഷങ്ങളില്ലാതെ വിമാനത്താവളത്തിൽ പാര്ട്ടി നേതാക്കളും കുടുംബാംഗങ്ങളും മാത്രം ചേർന്ന് മഅ്ദനിയെ സ്വീകരിക്കും.

അന്വാര്ശ്ശേരിയിലെത്തുന്ന മഅ്ദനി കുടുംബ വീട്ടിലെത്തി പിതാവിനെ കാണും. പിതാവിനോടൊപ്പം ഏതാനും ദിവസം അന്വാര്ശ്ശേരിയില് കഴിഞ്ഞ ശേഷം ചികിത്സക്കായി ആശുപത്രിയിലേക്ക് മാറും. അണുബാധ സാധ്യതയുള്ളതിനാൽ ഏതാനും ദിവസത്തേക്ക് സന്ദര്ശനം ഒഴിവാക്കി സഹകരിക്കണമെന്ന് പ്രവർത്തകരോട് പാർട്ടി നേതൃത്വം അഭ്യർത്ഥിച്ചു.

To advertise here,contact us