മുതലപ്പൊഴിയില് നിന്ന് പോയ വള്ളം കടലില് കുടുങ്ങി

വള്ളം തിരിച്ചെത്തിക്കാന് മറൈന് എന്ഫോഴ്സ്മെന്റ് ശ്രമം തുടങ്ങി. വളളത്തില് 28 പേരാണ് ഉള്ളത്.

തിരുവനന്തപുരം: എന്ജിന് തകരാറിനെ തുടര്ന്ന് വള്ളം കടലില് കുടുങ്ങി. മുതലപ്പൊഴിയില് നിന്ന് പോയ വള്ളമാണ് 15 നോട്ടിക്കല് മൈല് അകലെ കുടുങ്ങിയത്. വള്ളം തിരിച്ചെത്തിക്കാന് മറൈന് എന്ഫോഴ്സ്മെന്റ് ശ്രമം തുടങ്ങി. വളളത്തില് 28 പേരാണ് ഉള്ളത്. ആര്ക്കും പരിക്കുകളില്ലെന്നാണ് നിലവില് ലഭിക്കുന്ന വിവരം.

ഇന്നലെ മുതലപ്പൊഴിയില് മത്സ്യത്തൊഴിലാളികള് സഞ്ചരിച്ച വള്ളം മറിഞ്ഞിരുന്നു. മീന് പിടിച്ച് മടങ്ങിവരികയായിരുന്ന മത്സ്യത്തൊഴിലാളികള് സഞ്ചരിച്ച വളളമാണ് മറിഞ്ഞത്. വളളത്തില് ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളെ രക്ഷപ്പെടുത്തുകയും ചെയ്തു.

To advertise here,contact us