മുതലപ്പൊഴിയില് ഇന്ന് രണ്ട് അപകടം; ഒരാള്ക്ക് പരിക്ക്

ഹോളി സ്പിരിറ്റ്, നല്ലിടയന് എന്നീ വള്ളങ്ങളാണ് അപകടത്തില്പ്പെട്ടത്

തിരുവനന്തപുരം: മുതലപ്പൊഴിയില് രണ്ട് വള്ളങ്ങള് അപകടത്തില്പ്പെട്ടു. ഹോളി സ്പിരിറ്റ്, നല്ലിടയന് എന്നീ വള്ളങ്ങളാണ് അപകടത്തില്പ്പെട്ടത്. ഹോളി സ്പിരിറ്റ് വള്ളത്തിലുണ്ടായിരുന്ന ഒരു മത്സ്യതൊഴിലാളിക്ക് പരിക്കേറ്റു. ശാന്തിപുരം സ്വദേശി മനോജിനാണ് പരിക്കേറ്റത്.

ശക്തമായ തിരയില്പ്പെട്ടാണ് നല്ലിടയന് എന്ന കാരിയര് വള്ളം അപകടത്തില്പ്പെട്ടത്. സുനില്, രാജു എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നത്. ഇരുവരും സുരക്ഷിതരാണ്. പൂത്തുറ സ്വദേശി ജോണി വര്ഗീസിന്റെ ഉടമസ്ഥതയിലുള്ള നല്ലിടയന് എന്ന എന്ന താങ്ങുവള്ളത്തിന്റെ കാരിയര് വള്ളമാണിത്.

To advertise here,contact us