അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയില്; ഒരാഴ്ച കൊണ്ട് സഞ്ചരിച്ചത് 25 കിലോമീറ്റര്

ഇപ്പോള് കുതിരവട്ടിയിലാണ് ആനയുള്ളത്

കുതിരവട്ടി: അരിക്കൊമ്പന് വീണ്ടും ജനവാസ മേഖലയില് ഇറങ്ങി. രാവിലെയോടെയാണ് തമിഴ്നാട്ടിലെ മാഞ്ചോലയിലെ എസ്റ്റേറ്റില് അരിക്കൊമ്പന് എത്തിയത്. രണ്ടായിരത്തോളം തൊഴിലാളികള് ഉള്ള പ്രദേശമാണിത്. തുറന്നുവിട്ട സ്ഥലത്ത് നിന്ന് 25 കിലോമീറ്റര് സഞ്ചരിച്ചാണ് ആന ഇവിടെയെത്തിയത്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ഇത്രയും ദൂരം സഞ്ചരിച്ചത്.

ഞായറാഴ്ച രാത്രി മാത്രം 10 കിലോ മീറ്ററാണ് അരിക്കൊമ്പന് നടന്നത്. ഇപ്പോള് കുതിരവട്ടിയിലാണ് ആനയുള്ളത്. ഇതും സംരക്ഷിത വനംമേഖലയാണെന്ന് തമിഴ്നാട് വനംവകുപ്പ് അറിയിച്ചു. കേരളത്തിലേക്ക് വരാന് സാധ്യതയില്ലെന്നും വനംവകുപ്പ് പറഞ്ഞിട്ടുണ്ട്. കേരളത്തിലേക്കുള്ള വഴി ചെങ്കുത്തായ പ്രദേശമാണെന്നും അതുകൊണ്ട് അരിക്കൊമ്പന് കേരളത്തില് എത്തില്ലെന്നും വനംവകുപ്പ് അധികൃതര് വ്യക്തമാക്കി.

To advertise here,contact us