സോളാര് പീഡനക്കേസിലെ ഗൂഢാലോചന; കെ ബിഗണേഷ് കുമാര് നേരിട്ട് ഹാജരാകണമെന്ന ഉത്തരവിന് സ്റ്റേ

ഒക്ടോബര് 16വരെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു.

കൊല്ലം: സോളാര് പീഡനക്കേസിന് പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് എംഎല്എ കെ ബി ഗണേഷ്കുമാര് നേരിട്ട് ഹാജരാകണമെന്ന കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിന് സ്റ്റേ. ഒക്ടോബര് 16വരെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് ഒക്ടോബര് 16ന് കോടതി വീണ്ടും പരിഗണിക്കും.

കേസില് ഒക്ടോബര് 18ന് നേരിട്ട് ഹാജരാകണമെന്നാണ് കൊട്ടാരക്കര മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടത്. നേരിട്ട് ഹാജരാകണമെന്ന സമന്സിനെതിരെ കെ ബി ഗണേഷ്കുമാര് നല്കിയ ഹര്ജി പരിഗണിച്ചാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന് സ്റ്റേ അനുവദിച്ചത്.

To advertise here,contact us