അരിക്കൊമ്പൻ മര്യാദയ്ക്ക് ജീവിച്ചിരുന്ന ആനയാണ്; ആനപ്രേമികൾ കപട പരിസ്ഥിതിവാദികളെന്നും മന്ത്രി

ആന പ്രേമികൾ കോടതിയിൽ പോയില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ ഇവിടുത്തെ കാടുകളിൽ ഉണ്ടായേനെ. കപട പരിസ്ഥിതി വാദികളാണ് ആനപ്രേമികളെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

കൊച്ചി: അരിക്കൊമ്പൻ മര്യാദയ്ക്ക് ജീവിച്ചിരുന്ന ഒരു ആനയാണെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. ആന പ്രേമികൾ കോടതിയിൽ പോയില്ലായിരുന്നുവെങ്കിൽ അരിക്കൊമ്പൻ ഇവിടുത്തെ കാടുകളിൽ ഉണ്ടായേനെ. കപട പരിസ്ഥിതി വാദികളാണ് ആനപ്രേമികളെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

മരം മുറിക്കുന്നതിന് ഒരു പൊതു മാനദണ്ഡം ആവശ്യമാണ്. ഇക്കാര്യം മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ട്. പല വികസന പദ്ധതികൾക്കും മരം മുറിക്കാൻ കഴിയാത്തത് പ്രശ്നമാണെന്നും വനം മന്ത്രി പറഞ്ഞു.

അരിക്കൊമ്പൻ ജനവാസമേഖലയിലിറങ്ങിയതിൽ കേരളത്തിന് ആശങ്ക വേണ്ടെന്ന് തമിഴ്നാട് വനംവകുപ്പ് കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു. അരിക്കൊമ്പൻ കേരളത്തിലേക്ക് എത്തില്ലെന്ന് കളയ്ക്കാട് മുണ്ടൻതുറൈ കടുവ സങ്കേതം വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. അരിക്കൊമ്പൻ മദപ്പാടിലാണെന്നും അതിന്റെ പ്രശ്നങ്ങളുണ്ടെന്നും അവർ വ്യക്തമാക്കി. അരിക്കൊമ്പൻ കോതയാറിലെ ചുറ്റുപാടുമായി ഇണങ്ങി കഴിഞ്ഞു. ഓരോ അര മണിക്കൂറിലും റേഡിയോ കോളർ സന്ദേശം ലഭിക്കുന്നുണ്ടെന്നും വൈൽഡ് ലൈഫ് വാർഡൻ സെമ്പകപ്രിയ അറിയിച്ചു.

റിപ്പോർട്ടർ ടിവിയുടെ വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക

To advertise here,contact us