'ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ആവശ്യം'; ജെൻഡർ ന്യൂട്രൽ യൂണിഫോം പിൻവലിക്കണമെന്ന് നാസർ ഫൈസി കൂടത്തായി

ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കാനുള്ള തീരുമാനം ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്നും നാസർ ഫൈസി കൂടത്തായി

കോഴിക്കോട്: ഐഎച്ച്ആർഡി എഞ്ചിനിയറിങ് കോളേജുകളിൽ ജെൻഡർ ന്യൂട്രൽ യൂണിഫോം നടപ്പാക്കിയ നടപടി പിൻവലിക്കണമെന്ന ആവശ്യവുമായി എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി. ലിംഗ സമത്വം നടപ്പിലാക്കുന്നതിൻ്റെ ആദ്യ പടിയാണ് ജെൻഡർ ന്യൂട്രൽ യൂണിഫോം. ലിംഗ സമത്വമല്ല, ലിംഗ നീതിയാണ് ആവശ്യമെന്നും തീരുമാനം ലൈംഗിക അരാജകത്വത്തിലേക്ക് നയിക്കുമെന്നും എസ് വൈ എസ് നേതാവ് നാസർ ഫൈസി കൂടത്തായി പറഞ്ഞു. നിലപാട് മാറ്റിയില്ലെങ്കിൽ പ്രതിഷേധങ്ങളിലേക്ക് കടക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ ഐഎച്ച്ആർഡി എഞ്ചിനീയറിങ് കോളേജുകളിലും ജെൻഡർ ന്യൂട്രൽ യൂണിഫോം എന്ന പദ്ധതി സക്കാർ നടപ്പാക്കിയിരിക്കുകയാണ്. കലാലയങ്ങളിൽ നിലനിൽക്കുന്ന ദൃശ്യവും അദൃശ്യവുമായ എല്ലാതരം വിവേചനങ്ങളും അവസാനിപ്പിക്കുന്നതിനുള്ള ചെറു കാൽവെയ്പാണ് ലിംഗനിഷ്പക്ഷ യൂണിഫോമുകളെന്നാണ് കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്ത് മന്ത്രി ആർ ബിന്ദു പറഞ്ഞത്.

സ്ത്രീകൾക്ക് പുരുഷന്മാരേക്കാൾ കുറഞ്ഞ വേതനം; ഡിസ്നിയ്ക്കെതിരെ കേസ്

To advertise here,contact us