പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്യപാനിയുടെ പ്രകടനം; ഒടുക്കം പാമ്പ് വരിഞ്ഞുമുറുക്കി

പാമ്പുമായി മല്പ്പിടുത്തം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു

കണ്ണൂര്: വളപട്ടണത്ത് പെരുമ്പാമ്പിനെ കഴുത്തിലിട്ട് മദ്യപാനിയുടെ പ്രകടനം. വളപട്ടണത്തെ പെട്രോള് പമ്പിലാണ് സംഭവം നടന്നത്. പാമ്പിനെ കഴുത്തിലിട്ടതിന് പിന്നാലെ പാമ്പ് വരിഞ്ഞ് മുറുകുകയായിരുന്നു. ശ്വാസം കിട്ടാതെ യുവാവ് നിലത്തു വീണു.

പാമ്പുമായി മല്പ്പിടുത്തം നടത്തുന്നതിന്റെ വീഡിയോയും പുറത്തുവന്നു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവമുണ്ടായത്.

To advertise here,contact us