പി എസ് പ്രശാന്ത് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റാകും

നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം

തിരുവനന്തപുരം: കോണ്ഗ്രസ് വിട്ട് സിപിഐഎമ്മില് ചേര്ന്ന പി എസ് പ്രശാന്ത് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റാകും. ഇത് സംബന്ധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റില് ധാരണയായി. നിലവിലുളള പ്രസിഡന്റ് കെ അനന്തഗോപന്റെ കാലാവധി തീരുന്ന സാഹചര്യത്തിലാണ് നിയമനം.

നവംബര് 14നാണ് അനന്തഗോപന്റെ കാലാവധി അവസാനിക്കുന്നത്. യുഡിഎഫ് കാലത്ത് യുവജനകമ്മീഷന് അധ്യക്ഷനായിരുന്നു.

To advertise here,contact us