'സ്വന്തമായി വക്കീലിനെ ആവശ്യമില്ല, താന് തന്നെ വാദിക്കും'; കോടതിയില് ഡൊമിനിക് മാര്ട്ടിന്

തിരിച്ചറിയല് പരേഡ് നടത്താന് ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

കൊച്ചി: കളമശേരി സ്ഫോടന കേസ് പ്രതി ഡൊമിനിക് മാര്ട്ടിനെ കോടതിയില് ഹാജരാക്കി. പ്രതിക്ക് വേണ്ടി ജില്ലാ ലീഗല് സര്വീസ് അതോറിറ്റി അഭിഭാഷകന് ഹാജരായി. നിയമ സേവന അതോറിറ്റിയുടെ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്ന് ഡൊമിനിക് മാര്ട്ടിന് കോടതിയെ അറിയിച്ചു.

താന് സ്വന്തമായി കേസ് നടത്താം. സ്വന്തം ശബ്ദത്തില് വാദിക്കാന് ആണ് താല്പര്യം. നിയമന സേവന അതോറിറ്റിയുടെ അഭിഭാഷകന്റെ സേവനം ആവശ്യമില്ലെന്നാണ് ഡൊമിനിക് മാര്ട്ടിന് പറഞ്ഞത്. ഡൊമിനിക് മാര്ട്ടിന്റെ ഈ ആവശ്യം കോടതി അംഗീകരിച്ചു.

തിരിച്ചറിയല് പരേഡ് നടത്താന് ഉണ്ടെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചു. പൊലീസ് കസ്റ്റഡി അതിന് ശേഷം നല്കാമെന്നും അന്വേഷണ സംഘം അറിയിച്ചു.

To advertise here,contact us