കളമശേരി സ്ഫോടനം; വിദ്വേഷ പരാമര്ശത്തിന് അനില് നമ്പ്യാര്ക്കെതിരെ കേസ്

യൂത്ത് കോണ്ഗ്രസ് നേതാവ് ജിന്ഷാദിന്റെ പരാതിയിലാണ് കേസെടുത്തത്.

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പരാമര്ശം നടത്തിയതിന് മാധ്യമപ്രവര്ത്തകന് അനില് നമ്പ്യാര്ക്കെതിരെ കേസെടുത്തു. എറണാകുളം റൂറല് സൈബര് പൊലീസാണ് കേസെടുത്തത്. യൂത്ത് കോണ്ഗ്രസ് നേതാവ് ജിന്ഷാദിന്റെ പരാതിയിലാണ് കേസെടുത്തത്.

കളമശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് മത വിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പങ്കുവെച്ചതിന് മറുനാടന് മലയാളി യൂടൂബ് ചാനല് ഉടമ ഷാജന് സ്കറിയക്കെതിരെ കോട്ടയം കുമരകം പൊലീസും കേസെടുത്തു. സ്ഫോടനവുമായി ബന്ധപ്പെട്ട് പുറത്തുവിട്ട വീഡിയോ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഷാജന് സ്കറിയക്കെതിരെ കേസ്.

To advertise here,contact us