ഷാജന് സ്കറിയയുടെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന ആവശ്യം; ഹര്ജി തള്ളി സുപ്രീം കോടതി

മതവിദ്വേഷം വളര്ത്താന് ശ്രമിച്ചതിന് നിലമ്പൂര് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്നായിരുന്നു സര്ക്കാരിന്റെ ആവശ്യം

ഡൽഹി: മറുനാടന് മലയാളി യൂട്യൂബ് ചാനലുടമ ഷാജന് സ്കറിയയുടെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്ക്കാര് നല്കിയ ഹര്ജി തള്ളി. സുപ്രീം കോടതിയ്ക്ക് നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസുമാരായ റിഷികേശ് റോയ്, സഞ്ജയ് കരോള് എന്നിവരുള്പ്പെട്ട ബെഞ്ചിന്റേതാണ് തീരുമാനം. മതവിദ്വേഷം വളര്ത്താന് ശ്രമിച്ചതിന് നിലമ്പൂര് പൊലീസ് രജിസ്റ്റര് ചെയ്ത കേസിലെ മുന്കൂര് ജാമ്യം റദ്ദാക്കണമെന്നായിരുന്നു സര്ക്കാരിന്റെ ആവശ്യം.

യൂട്യൂബ് ചാനല് വഴി മതവിദ്വേഷം വളര്ത്തുന്ന വീഡിയോ പ്രചരിപ്പിച്ചുവെന്നായിരുന്നു ഷാജന് സ്കറിയയ്ക്ക് എതിരായ കേസ്. നിലമ്പൂര് പൊലീസ് രജിസ്റ്റര് ചെയ്ത കേസില് ഹൈക്കോടതി ഷാജന് സ്കറിയയ്ക്ക് നേരത്തെ മുന്കൂര് ജാമ്യം നല്കിയിരുന്നു. ഈ വിധി ചോദ്യം ചെയ്ത് നല്കിയ പ്രത്യേകാനുമതി ഹര്ജിയാണ് സുപ്രിംകോടതി തള്ളിയത്.

To advertise here,contact us