'പടക്ക നിയന്ത്രണം ഉറപ്പ് വരുത്തണം': ജില്ലാ മജിസ്ട്രേറ്റുമാർക്കും പൊലീസ് മേധാവിമാർക്കും നിർദേശം

രാത്രി 8 മുതൽ 10 വരെയാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുവാദമുള്ളത്.

തിരുവനന്തപുരം: ദീപാവലിക്ക് സംസ്ഥാനത്ത് പടക്കം പൊട്ടിക്കാൻ നിയന്ത്രണമേർപ്പെടുത്തിയ സർക്കാർ ഉത്തരവ് പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ജില്ലാ മജിസ്ട്രേറ്റുമാർക്കും ജില്ലാ പൊലീസ് മേധാവിമാർക്കും ആഭ്യന്തര വകുപ്പിന്റെ നിർദേശം. സംസ്ഥാനത്ത് ദീപാവലിക്ക് ഇനി രണ്ട് മണിക്കൂർ മാത്രമാണ് പടക്കം പൊട്ടിക്കാനാവുക. രാത്രി 8 മുതൽ 10 വരെയാണ് ദീപാവലിക്ക് പടക്കം പൊട്ടിക്കാൻ അനുവാദമുള്ളത്. ക്രിസ്മസിനും പുതുവർഷത്തിനും രാത്രി 11.55 മുതൽ 12.30 വരെയും പടക്കം പൊട്ടിക്കാം.

ഹരിത പടക്കങ്ങൾ വിൽക്കാൻ മാത്രമാണ് അനുമതിയുള്ളതെന്നും ഉത്തരവിൽ പറയുന്നു. ഹരിത ട്രൈബ്യൂണലിന്റെ നിർദേശത്തേത്തുടർന്നാണ് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കിയിരിക്കുന്നത്.

To advertise here,contact us