കോൺഗ്രസിൻ്റെ കോഴിക്കോട്ടെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് സിപിഐഎമ്മിനെ ക്ഷണിച്ച് എം കെ രാഘവൻ എംപി

പലസ്തീനൊപ്പം നിൽക്കുന്ന എല്ലാവർക്കും റാലിയുടെ ഭാഗമാകാമെന്ന് എംകെ രാഘവൻ

കോഴിക്കോട്: കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് സിപിഐഎം പ്രവർത്തകരെ ക്ഷണിച്ച് എം കെ രാഘവൻ എംപി. റാലിയിൽ സിപിഐഎം പ്രവർത്തകർക്കും പങ്കെടുക്കാമെന്ന് എം കെ രാഘവൻ എം പി വ്യക്തമാക്കി. കോൺഗ്രസിൻ്റെ തിരിച്ചു വരവായിരിക്കും റാലിയെന്നും എം കെ രാഘവൻ റിപ്പോർട്ടറിനോട് പറഞ്ഞു.

സിപിഐഎം നടത്തിയ പലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനായിരുന്നു ക്ഷണം. എന്നാൽ കോൺഗ്രസ് നടത്തുന്ന റാലിയിലേക്ക് സിപിഐഎം പ്രവർത്തകരെയും ക്ഷണിക്കുകയാണ് കോൺഗ്രസ്. പലസ്തീനൊപ്പം നിൽക്കുന്ന എല്ലാവർക്കും റാലിയുടെ ഭാഗമാകാമെന്നും എംകെ രാഘവൻ പറഞ്ഞു.

കോഴിക്കോട്ടെ കോൺഗ്രസ് ചരിത്രത്തിലെ ഏറ്റവും വലിയ പരിപാടിയായിരിക്കും പലസ്തീൻ ഐക്യദാർഢ്യ റാലിയെന്ന് എം കെ.രാഘവൻ എം പി വ്യക്തമാക്കി. നവംബർ 23ന് വൈകുന്നേരം 3മണിക്ക് കോഴിക്കോട് കടപ്പുറത്താണ് അരലക്ഷം പേരെ പങ്കെടുപ്പിച്ചു കൊണ്ട് റാലി കോൺസ് സംഘടിപ്പിക്കുന്നത്.

നവകേരള സദസ്സ് നടക്കുന്നതിൻ്റെ പേരിൽ കോൺഗ്രസിൻ്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് അനുമതി നിഷേധിച്ചത് വിവാദമായിരുന്നു.  വിവാദത്തിന് പിന്നാലെ കോൺഗ്രസിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിക്ക് കോഴിക്കോട് ജില്ലാ ഭരണകൂടം തത്വത്തിൽ അനുമതി നൽകുകയായിരുന്നു. കടപ്പുറത്തെ ഫ്രീഡം സ്ക്വയറിന് 50 മീറ്റർ അകലെയാണ് പുതിയ വേദി. റാലിയിൽ നിന്ന് പിന്മാറില്ലെന്ന് കോൺഗ്രസ് വെല്ലുവിളിച്ചിരുന്നു. പ്രശ്നപരിഹാരത്തിന് മന്ത്രി മുഹമ്മദ് റിയാസും ഇടപെട്ടിരുന്നു.

To advertise here,contact us