കൊല്ലം: കെഎസ്യു നേതാക്കളുടെ വ്യാജ സര്ട്ടിഫിക്കറ്റ് കേസ് അന്വേഷണ സംഘം നാളെ രാജസ്ഥാനിലേക്ക്. എസ്എഫ്ഐ നല്കിയ പരാതിയിലാണ് അന്വേഷണം. പ്രത്യേക അന്വേഷണ സംഘമാണ് നാളെ രാജസ്ഥാനിലെ ഒപിജെഎസ് യൂണിവേഴ്സിറ്റിയിലേക്ക് പോകുന്നത്. കെഎസ്യു കൊല്ലം മുന് ജില്ലാ പ്രസിഡന്റായ വിഷ്ണു വിജയന് ഈ യൂണിവേഴ്സിറ്റിയില് പഠിച്ചുകൊണ്ടാണ് എല്എല്ബി എടുത്തതെന്നാണ് സര്ട്ടിഫിക്കറ്റില് പറഞ്ഞിരിക്കുന്നത്. അതേസമയത്ത് തന്നെ വിഷ്ണു വിജയന് കൊട്ടിയം കോളേജില് പഠിച്ചതിന്റെ രേഖകള് പൊലീസിന് ലഭിച്ചിട്ടുണ്ട്.
ക്രിസ്തുമസിന് ബംപര് തന്നെ; സമ്മാനത്തുക ഉയര്ത്തി
സംഭവത്തില് യൂണിവേഴ്സിറ്റിയിലെത്തി രജിസ്റ്റാറുടെ മൊഴിയും രേഖപ്പെടുത്തും. എത്ര അറ്റന്റസ് നല്കി എന്നതിന്റെ രേഖകളും പൊലീസിന്റെ പക്കലുണ്ട്. രജിസ്റ്റര് പരിശോധിച്ച് സത്യമാണോ എന്ന് പൊലീസ് പരിശോധിക്കും. പരീക്ഷയ്ക്ക് ചലാന് അടച്ചതെങ്ങനെയാണെന്നും അന്വേഷിക്കും
യൂത്ത് കോണ്ഗ്രസ് പ്രതിഷേധം അശ്ലീല നാടകം; പാവപ്പെട്ട പ്രവര്ത്തകരെ ചാവേറുകളാക്കുന്നുവെന്ന് മന്ത്രി
2013 മുതല് 2018വരെ വിഷ്ണു വിജയനൊപ്പം പഠിച്ച മറ്റു വിദ്യാര്ത്ഥികളുടെ വിവരങ്ങളും പൊലീസ് ശേഖരിക്കുന്നുണ്ട്. അന്വേഷണത്തില് സമ്മര്ദ്ദങ്ങള് ഉണ്ടാകുന്നതായി പൊലീസ് പറഞ്ഞു. പല നേതാക്കള് വിളിക്കുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ഒരേസമയം രണ്ട് സ്ഥലത്തു പഠിച്ചതിന്റെ രേഖകള് അന്വേഷണ സംഘത്തിന്റെ പക്കലുണ്ട്. വ്യാജ സര്ട്ടിഫിക്കറ്റ് ഉപയോഗിച്ച് ഹൈക്കോടതിയില് എന്ട്രോള് ചെയ്തെന്ന പരാതിയിലും അന്വേഷണം നടക്കുന്നുണ്ട്.