കളമശ്ശേരി സ്ഫോടനം; ഒരാള് കൂടി മരിച്ചു; മരണസംഖ്യ ഏഴായി

ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില് ചികിത്സയിലാണ്.

കൊച്ചി: കളമശ്ശേരി സ്ഫോടനത്തില് പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരാള് കൂടി മരിച്ചു. തൊടുപുഴ വണ്ടമറ്റം സ്വദേശി കെ വി ജോണ് ആണ് മരിച്ചത്. 78 വയസ്സായിരുന്നു. ഇതോടെ മരണം ഏഴ് ആയി. ചികിത്സയിലിരിക്കെയാണ് മരണം.

ഇദ്ദേഹത്തിന്റെ ഭാര്യ ലില്ലി ജോണും സ്ഫോടനത്തില് ചികിത്സയിലാണ്. ഗുരുതരാവസ്ഥയില് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂര് സ്വദേശി പ്രവീണ് നവംബര് 17 നാണ് മരണത്തിന് കീഴടങ്ങിയത്. പ്രവീണിന്റെ അമ്മ സാലിയും സഹോദരി പന്ത്രണ്ടുവയസുകാരിയായ ലിബിനയും നേരത്തെ മരിച്ചിരുന്നു.

സമീപവാസികള് അനധികൃതമായി പണമുണ്ടാക്കുന്നുവെന്ന തോന്നല്, അമ്മ മരിച്ചതോടെ പദ്ധതി പൊടിതട്ടിയെടുത്തു

ഒക്ടോബര് 29-ന് രാവിലെ ഒന്പതരയോടെയാണ് യഹോവ സാക്ഷികളുടെ കണ്വെന്ഷന് നടന്ന സാമ്ര ഇന്റര്നാഷണല് കണ്വെന്ഷന് സെന്ററിലെ ഹാളില് സ്ഫോടനമുണ്ടായത്. സ്ഫോടനം നടക്കവേ രണ്ടായിരത്തിലധികം പേര് ഹാളിലുണ്ടായിരുന്നു.

To advertise here,contact us