താനൂരിൽ തോണിമറിഞ്ഞ് യുവാവ് മരിച്ചു

താനൂർ അഴിമുഖത്തിന് സമീപം തൂവൽ തീരത്താണ് മത്സ്യബന്ധനം കഴിഞ്ഞുവരികയായിരുന്നു തോണി മറിഞ്ഞു അപകടമുണ്ടായത്.

മലപ്പുറം: താനൂരിൽ തോണിമറിഞ്ഞ് യുവാവ് മരിച്ചു. താനൂർ അഴിമുഖത്തിന് സമീപം തൂവൽ തീരത്താണ് മത്സ്യബന്ധനം കഴിഞ്ഞുവരികയായിരുന്ന തോണി മറിഞ്ഞ് അപകടമുണ്ടായത്. ഫക്കീർപള്ളി സ്വദേശി കോട്ടിലകത് റഷീദിന്റെ മകൻ മുഹമ്മദ് റിസ്വാനാണ് മരിച്ചത്.

ഇന്ന് രാവിലെ 9.30 യോടെ ആയിരുന്നു അപകടം. റിസ്വാന്റെ ഒപ്പം ഉണ്ടായിരുന്ന രണ്ട് പേരും നീന്തി രക്ഷപെട്ടു. ഇവർ വിവരം അറിയിച്ചതിനെ തുടർന്ന് ഉടൻ തന്നെ നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേര്ന്ന് തെരച്ചില് നടത്തിയെങ്കിലും ഒരു മണിക്കൂർ കഴിഞ്ഞാണ് കണ്ടെത്താനായത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ശക്തമായ തിരയും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിച്ചിരുന്നു. താനൂർ ബോട്ട് ദുരന്തം ഉണ്ടായ സ്ഥലത്തിന് സമീപത്താണ് ഇന്ന് മത്സ്യബന്ധന വള്ളവും മറിഞ്ഞത്.

To advertise here,contact us