BIG BREAKING: പിഎസ്സി നോക്കുകുത്തി; കൃഷി വകുപ്പിന് കീഴിൽ വ്യാപക സ്ഥിരപ്പെടുത്തൽ

2009 മുതൽ 2023 വരെ 1,164 പേരെ സ്ഥിരപ്പെടുത്തി

തിരുവനന്തപുരം: സംസ്ഥാനത്തെ കൃഷി വകുപ്പിന് കീഴിൽ പിഎസ് സിയെ നോക്കുകുത്തിയാക്കി വ്യാപക സ്ഥിരപ്പെടുത്തൽ. 2009 മുതൽ 2023 വരെ 1164 പേരെയാണ് ഫാമുകളിലും വിത്തുൽപാദന കേന്ദ്രങ്ങളിലുമായി സ്ഥിരപ്പെടുത്തിയത്. ഇതിൽ പകുതിയിലേറെ പേരും സ്ഥിരപ്പെട്ടത് എൽഡിഎഫ് സർക്കാരിൻ്റെ കാലത്താണ് എന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകൾ റിപ്പോർട്ടറിന് ലഭിച്ചു.

കേരളത്തിലെ വിവിധ വകുപ്പുകളിൽ ജീവനക്കാരെ വ്യാപകമായി സ്ഥിരപ്പെടുത്തുന്നുണ്ട് എന്ന് തെളിയിക്കുന്ന രേഖകളാണ് റിപ്പോർട്ടർ പുറത്ത് കൊണ്ടുവരുന്നത്. പാലക്കാട് ജില്ലയിലെ കൃഷി വകുപ്പിൻ്റെ ചുമതലയുള്ള പ്രിൻസിപ്പൽ കൃഷി ഓഫീസറുടെ ഉത്തരവിൽ നിയമിതരായവരുടെ പട്ടിക ഇത്തരം സ്ഥിരപ്പെടുത്തലിൻ്റെ വ്യാപ്തി വ്യക്തമാക്കുന്നതാണ്. 2009 മുതൽ 2023 വരെ പാലക്കാട് മാത്രം 393 പേരെയാണ് ജില്ലാ തലത്തിലെ ഉത്തരവുകളുടെ മറവിൽ സ്ഥിരപ്പെടുത്തിയെടുത്തത്. പാലക്കാട് മാത്രമല്ല ഇതുപോലെ സംസ്ഥാനത്തെ 24 ഫാമുകളിലും വിത്തുൽപാദന കേന്ദ്രങ്ങളിലുമായി 1164 പേരെ 14 വർഷത്തിനിടെ സ്ഥിരപ്പെടുത്തി. കൊല്ലത്തും കണ്ണൂരിലും നൂറിലേറെ പേരെയാണ് സ്ഥിരപ്പെടുത്തിയത്. ഓരോ കേന്ദ്രങ്ങളിലും ഇതുപോലെ വലിയ പട്ടികയുണ്ട്.

ഷെയ്ഖ് മെഷാല് അല് അഹമ്മദ് അല് ജാബര് അല് സബാഹ് പുതിയ കുവൈറ്റ് അമീർ

2016 ൽ അധികാരത്തിലെത്തിയ ഒന്നാം പിണറായി സർക്കാർ മുതൽ ഇതുവരെ അഞ്ഞൂറിലധികം തൊഴിലാളികളെയാണ് സ്ഥിരപ്പെടുത്തിയത്. താൽക്കാലിക ജീവനക്കാരായി എത്തിയവരും എംപ്ലോയിമെൻ്റ് വഴി ആറുമാസത്തേക്ക് എത്തിയവരുമൊക്കെയാണ് സ്ഥിരപ്പെട്ടവരെല്ലാം. സംസ്ഥാനത്ത് ആകെയുള്ള കണക്ക് വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോഴാണ് ഞെട്ടിക്കുന്ന കണക്ക് പുറത്തുവരുന്നത്.

മുഖ്യമന്ത്രിയുടെ ഗൺമാൻ്റെ മർദ്ദനം: വിഐപി സുരക്ഷയുമായി ബന്ധപ്പെട്ട് ബ്ലൂ ബുക്ക് പറയുന്നതെന്ത്

കൃഷി വകുപ്പിൻ്റെ കീഴിലെ ഫാമുകളിലും വിത്തുൽപാദന കേന്ദ്രങ്ങളിലും ഇതാണ് സ്ഥിതിയെങ്കിൽ മറ്റ് വകുപ്പുകൾക്ക് കീഴിൽ എത്രയായിരിക്കും സ്ഥിരപ്പെടുത്തലെന്ന് ഊഹിക്കാവുന്നതേയുള്ളൂ. ജില്ലാ കൃഷി ഓഫീസർ ഒരു ഉത്തരവിറക്കി പിഎസ് സി എന്ന സംവിധാനധത്തെ നോക്കുകുത്തിയാക്കി യഥേഷ്ടം ആളുകളെ സ്ഥിരപ്പെടുത്തുകയാണ് മാറി മാറി വരുന്ന സർക്കാരുകളെന്നാണ് ഈ രേഖകൾ വ്യക്തമാക്കുന്നത്.

To advertise here,contact us