അഡ്വ. സംഗീത ലക്ഷ്മണയോട് വിശദീകരണം തേടുമെന്ന് കേരള ബാർ കൗൺസിൽ

ഹൈക്കോടതി ജഡ്ജിയടക്കമുള്ളവർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി

കൊച്ചി: അഭിഭാഷക സമൂഹത്തിന്റെ പ്രതിച്ഛായ മോശമാക്കുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പരാമർശങ്ങൾ നടത്തിയെന്നാരോപിച്ച് അഡ്വ. സംഗീത ലക്ഷ്മണയോട് വിശദീകരണം തേടുമെന്ന് കേരള ബാർ കൗൺസിൽ.

ഹൈക്കോടതി ജഡ്ജി, ഹൈക്കോടതിയിൽ ജോലി ചെയ്യുന്ന അഭിഭാഷക എന്നിവർക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിലാണ് വിശദീകരണം തേടുന്നതെന്ന് ബാർ കൗൺസിൽ സെക്രട്ടറി പത്രക്കുറിപ്പിൽ അറിയിച്ചു.

To advertise here,contact us