റബർ കർഷകരുടെ വിഷയങ്ങളുയർത്തി കേരളാ കോൺഗ്രസ് ലോംഗ് മാർച്ച്

ജനുവരി 13ന് കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്കാണ് മാർച്ച്.

തിരുവനന്തപുരം: റബ്ബർ കർഷകരുടെ വിഷയങ്ങളുയർത്തി കേരളാ കോൺഗ്രസ് ലോംഗ് മാർച്ച് നടത്തും. ജനുവരി 13ന് കടുത്തുരുത്തിയിൽ നിന്ന് കോട്ടയത്തേക്കാണ് മാർച്ച്. റബർ കർഷകരെ അവഗണിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകള് ക്കെതിരെയാണ് പ്രക്ഷോഭമെന്ന് കേരളാ കോൺഗ്രസ് എക്സിക്യൂട്ടിവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ റിപ്പോർട്ടറിനോട് പറഞ്ഞു.

റബർ വില തകർച്ചയിൽ നട്ടം തിരിയുകയാണ് കർഷകർ. റബറിന്റെ തറവില 250 രൂപയാക്കുമെന്ന എൽഡിഎഫ് സർക്കാറിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം നടപ്പാക്കണമെന്നാണ് പ്രധാന ആവശ്യം. വിലസ്ഥിരതാ ഫണ്ടിന്റെ ആനുകൂല്യം ലഭ്യമാക്കുന്ന വെബ്സൈറ്റ് നിശ്ചലമാണ്. വിലസ്ഥിരതാ പദ്ധതി അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും കർഷകർക്കുണ്ട്.

പൂഞ്ച് ആക്രമണം; 15 പേർ കസ്റ്റഡിയിൽ

ജനുവരി 12ന് വൈകീട്ട് ലോംഗ് മാർച്ചിന്റെ ഉദ്ഘാടനം കടുത്തുരുത്തിയിൽ കേരളാ കോൺഗ്രസ് ചെയർമാൻ പി ജെ ജോസഫ് നിർവഹിക്കും. 13ന് രാവിലെ 8ന് കടുത്തുരുത്തിയിൽ മാർച്ച് ആരംഭിക്കും. സമാപന സമ്മേളനം വൈകീട്ട് അഞ്ചിന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും.

To advertise here,contact us