നവകേരള സദസ്സ്, കേരളീയം പരിപാടികളിൽ പങ്കെടുത്തു; മുസ്ലിം ലീഗ് നേതാക്കൾക്ക് സസ്പെൻഷൻ

ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിലാണ് ആർ നൗഷാദ് പങ്കെടുത്തത്. കേരളീയത്തിൽ കലാപ്രേമി ബഷീറും പങ്കെടുത്തിരുന്നു.

മലപ്പുറം: ഇടത് സർക്കാരിന്റെ നവകേരള സദസ്, കേരളീയം പരിപാടികളിൽ പങ്കെടുത്ത മുസ്ലിം ലീഗ് നേതാക്കളെ സസ്പെൻഡ് ചെയ്തു. മുസ്ലിം ലീഗ് സംസ്ഥാന കൗൺസിൽ അംഗവും മുൻ കെഎംസിസി നേതാവുമായ ആർ നൗഷാദിനെയും പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും മുസ്ലിം ലീഗ് ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീറിനെയുമാണ് സംസ്ഥാന കമ്മിറ്റി സസ്പെൻഡ് ചെയ്തത്. ചിറയിൻകീഴ് മണ്ഡലത്തിലെ നവകേരള സദസ്സിലാണ് ആർ നൗഷാദ് പങ്കെടുത്തത്. കേരളീയത്തിൽ കലാപ്രേമി ബഷീറും പങ്കെടുത്തിരുന്നു.

വിദ്യാർഥികളെ വൃത്തിക്കേട് പഠിപ്പിക്കാനുള്ള ശ്രമം; എൻഎസ്എസ് ക്യാമ്പുകൾക്കെതിരെ സമസ്തയും മുസ്ലിം ലീഗും

ലീഗ് സംസ്ഥാന കൗൺസിൽ അംഗമായ ആർ നൗഷാദ് പ്രഭാത സദസ്സിലാണ് എത്തിയത്. യുഡിഎഫ് നേതൃത്വത്തിന് തെറ്റുപറ്റിയെന്നും നവകേരള സദസ്സിൽ പങ്കെടുക്കരുതെന്ന നിർദ്ദേശം നൽകരുതായിരുന്നുവെന്നും ആർ നൗഷാദ് പറഞ്ഞിരുന്നു. പരാതികൾ പരിഹരിക്കാനുള്ള ഇടമാണ് നവകേരള സദസ്സ്. താൻ എത്തിയത് പ്രവാസികളുടെ പ്രതിനിധിയായിട്ടാണ്. ലീഗിൽ തന്നെ തുടരാനാഗ്രഹിക്കുന്നുവെന്നും പാർട്ടി പുറത്താക്കുമോ എന്ന് അറിയില്ലെന്നും നൗഷാദ് പരിപാടിയിൽ പങ്കെടുത്ത ശേഷം പ്രതികരിച്ചിരുന്നു.

To advertise here,contact us