ഗുരുവായൂരിൽ വിവാഹം കഴിഞ്ഞ് മടങ്ങിയ കാർ തലകീഴായി മറിഞ്ഞു; വരനും വധുവും അടക്കം അഞ്ച് പേർക്ക് പരിക്ക്

പാലപ്പെട്ടി പുതുയിരുത്തിയിലായിരുന്നു അപകടം

തൃശ്ശൂർ: ഗുരുവായൂരിൽ താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ തലകീഴായി മറിഞ്ഞു. വധൂവരൻമാർ അടക്കം അഞ്ച് പേർക്ക് അപകടത്തിൽ പരിക്കേറ്റു. പാലപ്പെട്ടി പുതിയിരുത്തിയിലായിരുന്നു അപകടം. താലികെട്ട് കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് തലകീഴായ് മറിഞ്ഞു. വരനും വധുവും അടക്കം അഞ്ചു പേർക്ക് പരിക്കേറ്റു.

ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെ ചാവക്കാട് പൊന്നാനി ദേശീയ പാതയിൽ പുതിയിരുത്തിയിലാണ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞത്. അപകടത്തിൽ പരിക്കേറ്റ കണ്ണൂർ സ്വദേശികളായ വത്സല (64), വിഷ്ണു (25), ശ്രാവൺ (27), ദേവപ്രിയ (22), സവിത (50) എന്നിവരെ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗുരുവായൂരിൽ താലി കെട്ട് ചടങ്ങിൽ പങ്കെടുത്ത് കണ്ണൂരിലേക്ക് മടങ്ങിയ സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

To advertise here,contact us