മതമൈത്രിയുടെ വേറിട്ട വേദി; ശിവഗിരി തീർഥാടകരെ വരവേറ്റ് മുസ്ലിം ജമാ അത്ത്

ഗുരുവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം പള്ളിയങ്കണത്തിൽ എത്തിയപ്പോൾ ഭാരവാഹികൾ സ്വീകരിച്ചു.

ചിറയിൻകീഴ്: മതമൈത്രിയുടെ വേറിട്ട വേദിയായി പെരുങ്ങുഴി മുസ്ലിം ജമാഅത്ത്. ശിവഗിരി പദയാത്രികർക്ക് വരവേൽപ്പൊരുക്കിയാണ് പെരുങ്ങുഴി മുസ്ലിം ജമാഅത്ത് നാടിന്റെ സ്നേഹാദരവ് പിടിച്ചുപറ്റിയത്. ഗുരുവിഗ്രഹം വഹിച്ചുകൊണ്ടുള്ള രഥം പള്ളിയങ്കണത്തിൽ എത്തിയപ്പോൾ ജമാ അത്ത് പ്രസിഡന്റ് അബ്ദുൽ അസീസ്, സെക്രട്ടറി അബ്ദുൽ ഖക്കീം, വൈസ് പ്രസിഡന്റ് അഷ്റഫ് എന്നിവർ ചേർന്ന് പദയാത്ര ക്യാപ്റ്റൻ അനി അയ്യപ്പദാസ്, വൈസ് ക്യാപ്റ്റൻ മിനി ബാബു എന്നിവരെ ഷാൾ അണിയിച്ച് സ്വീകരിച്ചു.

'മതനിരപേക്ഷത മറന്നുള്ള നിലപാട് സിപിഐഎമ്മിനില്ല'; അയോധ്യ ചടങ്ങിന് പോകാത്തതിൽ വിശദീകരിച്ച് യെച്ചൂരി

ജമാഅത്ത് ഭാരവാഹികളായ ഷാജഹാൻ, സുഹൈൽ, ഹസീം, ഷാഫി, റാമി, ഹുസൈൻ, സമീർ എന്നിവരടങ്ങി. സംഘം പള്ളിയങ്കണത്തിലെത്തിയ പദയാത്രികർക്ക് ശീതളപാനീയങ്ങളും ലഘുഭക്ഷണപ്പൊതികളും വിതരണം ചെയ്തു.

To advertise here,contact us