ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം; ജയദേവ് ഐപിഎസിന് റെയിൽവെ എസ് പിയുടെ അധിക ചുമതല

ഗോപകുമാർ കെഎസിനെ ഇക്കണോമിക് ഓഫെൻസ് വിങ്ങിൽ എസ് പിയായി നിയമിച്ചു

തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥർക്ക് സ്ഥലം മാറ്റം. ജയദേവ് ജി ഐപിഎസിന് റെയിൽവെ എസ് പിയുടെ അധിക ചുമതല നൽകി. നിലവിൽ വിഐപി സെക്യൂരിറ്റി ഡിസിപിയാണ് ജയദേവ്. ഗോപകുമാർ കെഎസിനെ ഇക്കണോമിക് ഓഫെൻസ് വിങ്ങിൽ എസ് പിയായി നിയമിച്ചു.

സുനീഷ് കുമാർ ആറിനെ വിമൻസ് ചിൽഡ്രൻ സെല്ലിൻ്റെ എഐജിയായി നിയമിച്ചു. ഐശ്വര്യ പ്രശാന്ത് ഡോംഗ്രെയ്ക്ക് കേരള പൊലീസ് അക്കാദമി അസിസ്റ്റന്റ് ഡയറക്ടറായാണ് നിയമനം. 23 ഐപിഎസ് ഉദ്യോഗസ്ഥർക്കാണ് സ്ഥലം മാറ്റം.

To advertise here,contact us