കണ്ണൂര്: എം വിജിന് എംഎല്എയുടെ പരാതിയില് കണ്ണൂര് എസ്ഐക്കെതിരെ അന്വേഷണം. കണ്ണൂര് എസിപിക്കാണ് അന്വേഷണ ചുമതല. പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന വിലയിരുത്തലിലാണ് കമ്മീഷണറുടെ നടപടി. പ്രതിഷേധസമയത്ത് സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിക്കാത്തതില് വിശദീകരണം തേടും.
കണ്ണൂര് കളക്ട്രേറ്റിലേക്ക് നടത്തിയ നഴ്സുമാരുടെ സമരത്തിനിടെയാണ് പൊലീസും എംഎല്എയും തമ്മില് വാക്കേറ്റമുണ്ടായത്. സിവില് സ്റ്റേഷനില് വളപ്പില് സമരം നടത്തുന്നത് സംബന്ധിച്ചായിരുന്നു തര്ക്കം. സിവില് സ്റ്റേഷന് പ്രധാന കവാടത്തില് മാര്ച്ച് അവസാനിപ്പിക്കുന്നതിന് പകരം സിവില് സ്റ്റേഷന് വളപ്പിനുള്ളിലാണ് മാര്ച്ച് അവസാനിപ്പിച്ചത്. കളക്ട്രേറ്റ് വളപ്പിലേക്ക് കടന്ന ഉദ്ഘാടകനായ എംഎല്എ ഉള്പ്പെടെയുള്ള സമരക്കാരുടെ പേര് എഴുതി എടുക്കാന് പൊലീസ് ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമായത്. പിണറായി വിജയന്റെ പൊലീസിന് പേരുദോഷം ഉണ്ടാക്കരുതെന്നും സുരേഷ് ഗോപി കളിക്കേണ്ടെന്നും കണ്ണൂര് ടൗണ് എസ്ഐയോട് വിജിന് എംഎല്എ താക്കീത് നല്കിയിരുന്നു.
കടല്കൊള്ളക്കാര് തട്ടിയെടുത്ത ചരക്കുകപ്പലില് നിന്ന് ജീവനക്കാരെ മോചിപ്പിച്ചു; എല്ലാവരും സുരക്ഷിതർ
സംഭവം വിവാദമായതോടെ വിശദീകരണവുമായി എം വിജിന് രംഗത്തെത്തിയിരുന്നു. പൊലീസാണ് പ്രശ്നങ്ങള് സൃഷ്ടിച്ചതെന്നാണ് എംഎല്എ ആരോപിക്കുന്നത്. തുടര്ന്ന് പൊലീസിനെതിരെ പരാതി നല്കുകയായിരുന്നു.